MalayaliCommunity

Peace Commissioner Ireland

ടെൻസിയ സിബിക്ക് അയർലൻഡിൽ വീണ്ടും പീസ് കമ്മീഷണർ സ്ഥാനം

നിവ ലേഖകൻ

കണ്ണൂർ ചെമ്പേരി സ്വദേശി ടെൻസിയ സിബിക്ക് അയർലൻഡിൽ വീണ്ടും പീസ് കമ്മീഷണർ സ്ഥാനം ലഭിച്ചു. ആരോഗ്യമേഖലയിലെ സേവനത്തിനും മലയാളി സമൂഹത്തിന് നൽകിയ സംഭാവനകൾക്കും ഉള്ള അംഗീകാരമായാണ് ഈ നിയമനം. ഡബ്ലിൻ ബ്ലാക്ക്റോക്ക് ഹോസ്പിറ്റലിൽ സീനിയർ നഴ്സായി ജോലി ചെയ്യുന്ന ടെൻസിയ, ബിപി ഫൗണ്ടേഷനിലൂടെ ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമാണ്.