Malayali student

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ
ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശിയായ ഹോസ്റ്റൽ ഉടമ അഷ്റഫ് അറസ്റ്റിലായി. സോളദേവനഹള്ളി ആചാര്യ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. പ്രതിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.

കാനഡ വിമാനപകടം: മലയാളി വിദ്യാർത്ഥി ശ്രീഹരിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും
കാനഡയിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. ടൊറന്റോയിൽ നിന്നും ജൂലൈ 24-ന് പുറപ്പെടുന്ന എ.ഐ. 188 എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. ജൂലൈ 8-ന് കാനഡയിലെ മാനിറ്റോബ പ്രവിശ്യയിലായിരുന്നു അപകടം നടന്നത്.

കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു
കാനഡയിൽ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശി ശ്രീഹരി സുരേഷ് (23) ആണ് മരിച്ചത്. ഹാർവ്സ് എയർ പൈലറ്റ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ശ്രീഹരി.

മലയാളി വിദ്യാർത്ഥിയുടെ അവയവദാനം: എട്ട് പേർക്ക് പുതുജീവൻ
ബാംഗ്ലൂരിൽ അപകടത്തിൽ മരിച്ച മലയാളി വിദ്യാർത്ഥി അലൻ അനുരാജിന്റെ അവയവങ്ങൾ എട്ട് പേർക്ക് ജീവൻ നൽകി. ആറ് പ്രധാന അവയവങ്ങളും രണ്ട് കണ്ണുകളും ദാനം ചെയ്തു. കർണാടക സർക്കാരിന്റെ 'ജീവസാർത്ഥകത്തേ' പദ്ധതിയുടെ നേതൃത്വത്തിൽ അവയവ കൈമാറ്റം നടന്നു.