Malayali

കാനഡയിൽ വിമാനപകടത്തിൽ മലയാളി യുവാവ് മരിച്ചു

നിവ ലേഖകൻ

കാനഡയിൽ ചെറുവിമാനം തകർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശിയായ ഗൗതം സന്തോഷ്(27)ആണ് മരിച്ചത്. ന്യൂഫൗണ്ട്ലാന്റിലെ ഡീർ തടാകത്തിന് സമീപമാണ് അപകടം സംഭവിച്ചത്. ജൂലൈ 26ന് വൈകുന്നേരമാണ് അപകടം സംഭവിച്ചത്.

Sharjah Malayali death

ഷാർജയിൽ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതകൾ ബാക്കി

നിവ ലേഖകൻ

ഷാർജയിൽ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി അതുല്യ സതീഷിനെയാണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് സതീഷ് സ്ഥിരം മദ്യപാനിയാണെന്നും ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.

Israel Suicide Incident

ഇസ്രായേലിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം മെവാസെരെത്ത് സീയോണിൽ

നിവ ലേഖകൻ

സുൽത്താൻ ബത്തേരി കോളിയാടി സ്വദേശിയായ ജിനേഷ് പി. സുകുമാരനെ ഇസ്രായേലിലെ മെവാസെരെത്ത് സീയോണിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇയാൾ 80 വയസ്സുള്ള ഒരു സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് പ്രാഥമിക വിവരം. കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു ജിനേഷ്.

Anil Menon

അനിൽ മേനോൻ ബഹിരാകാശത്തേക്ക്; ചരിത്ര നേട്ടവുമായി മലയാളി

നിവ ലേഖകൻ

അമേരിക്കൻ വ്യോമസേനാ അംഗവും സ്പേസ് എക്സ് കമ്പനിയുടെ ഡയറക്ടറുമായ ഡോക്ടർ അനിൽ മേനോൻ അടുത്ത വർഷം ബഹിരാകാശ നിലയത്തിലെത്തും. എക്സ്പെഡീഷൻ 75 എന്ന ദൗത്യത്തിൽ സോയൂസ് എംഎസ്–29 പേടകത്തിലാണ് അനിൽ മേനോൻ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. മലബാറിൽനിന്നുള്ള ശങ്കരൻ മേനോന്റെയും യുക്രെയ്ൻകാരിയായ ലിസ സാമോലെങ്കോയുടെയും മകനാണ് അനിൽ മേനോൻ.

Malayali passport in Saudi

സൗദിയിൽ മരിച്ച മലയാളിയുടെ പാസ്പോർട്ട് കണ്ടെത്താൻ സഹായം തേടി സാമൂഹിക പ്രവർത്തകൻ

നിവ ലേഖകൻ

സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളി പൗരൻ സുബ്രഹ്മണ്യന്റെ പാസ്പോർട്ട് കണ്ടെടുക്കാൻ സഹായം തേടി സാമൂഹിക പ്രവർത്തകൻ നാസ് വക്കം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുന്നതിന് പാസ്പോർട്ട് അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. സുബ്രഹ്മണ്യന്റെ താമസസ്ഥലം അറിയുന്നവർ +966 56 995 6848 എന്ന നമ്പറിൽ ബന്ധപ്പെടാൻ അഭ്യർഥിക്കുന്നു.

kuwait malayali death

കുവൈറ്റിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു; എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കി കുവൈറ്റ്

നിവ ലേഖകൻ

കുവൈറ്റിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിയായ ജോസ് മാത്യു മരിച്ചു. അദ്ദേഹം കോൺസ്റ്റിലക് എൻജിനീയറിങ് കമ്പനിയിലെ ഇലക്ട്രിക്കൽ സൂപ്പർവൈസർ ആയിരുന്നു. കൂടാതെ, പ്രവാസി തൊഴിലാളികൾ രാജ്യം വിടുന്നതിന് മുൻപ് എക്സിറ്റ് പെർമിറ്റ് നേടണമെന്ന് കുവൈറ്റ് സർക്കാർ അറിയിച്ചു.

Kerala road accidents

ഫുജൈറയിൽ മലയാളി വാഹനാപകടത്തിൽ മരിച്ചു; കോട്ടയത്ത് കാർ തോട്ടിൽ മറിഞ്ഞ് യുവാവും

നിവ ലേഖകൻ

ഫുജൈറയിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മുരളീധരൻ മരിച്ചു. ചൊവ്വാഴ്ച രാത്രി നടക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കോട്ടയം പള്ളിക്കത്തോട്ടിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് 19 വയസ്സുകാരൻ ജെറിനും മരിച്ചു.

Saudi Arabia shooting

സൗദിയിൽ മലയാളി യുവാവിന് വെടിയേറ്റു മരണം; കാസർഗോഡ് സ്വദേശി ബഷീറിന് ദാരുണാന്ത്യം

നിവ ലേഖകൻ

സൗദി അറേബ്യയിലെ ബീഷക്ക് സമീപം റാക്കിയയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കാസർഗോഡ് ബന്തടുക്ക കരിവേടകം എനിയാടി സ്വദേശി കുംബകോട് മൻസിലിൽ എ.എം. ബഷീർ (42) ആണ് മരിച്ചത്. താമസസ്ഥലത്തിന് സമീപം സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം ബഷീറിന് നേരെവെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

hotel staff assaulted

ലഡുവിനൊപ്പം സോസ് കിട്ടിയില്ല; തമിഴ്നാട്ടിൽ മലയാളി ജീവനക്കാർക്ക് ക്രൂരമർദ്ദനം

നിവ ലേഖകൻ

തമിഴ്നാട്ടിലെ കടലൂരിൽ ലഡുവിനൊപ്പം ടൊമാറ്റോ സോസ് കിട്ടാത്തതിനെ തുടർന്ന് മലയാളി ഹോട്ടൽ ജീവനക്കാർക്ക് മർദ്ദനമേറ്റു. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ധീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Malayali man found dead

കാനഡയിൽ കാണാതായ മലയാളി ഫിന്റോ ആന്റണിയെ മരിച്ച നിലയിൽ കണ്ടെത്തി

നിവ ലേഖകൻ

കാനഡയിൽ കാണാതായ മലയാളി ഫിന്റോ ആൻറണിയെ മരിച്ച നിലയിൽ കണ്ടെത്തി. കാറിനുള്ളിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മലയാറ്റൂർ നീലീശ്വരം സ്വദേശിയാണ് ഫിന്റോ.

Literary Competition

കുവൈറ്റിൽ കലയുടെ സാഹിത്യ മത്സരങ്ങൾ

നിവ ലേഖകൻ

കുവൈറ്റിലെ മലയാളികൾക്കായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ലേഖനം, കവിത, ചെറുകഥ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. 2025 ഏപ്രിൽ 10ന് മുമ്പ് സൃഷ്ടികൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം.

ദുബായില് ബൈക്ക് അപകടത്തില് മലയാളി യുവാവ് മരിച്ചു

നിവ ലേഖകൻ

ദുബായിലെ അല്മക്തൂം എയര്പോര്ട്ട് റോഡില് നടന്ന ബൈക്ക് അപകടത്തില് മലയാളി യുവാവ് മരണപ്പെട്ടു. തിരുവനന്തപുരം സ്വദേശി എസ്. ആരിഫ് മുഹമ്മദ് (33) ആണ് അപകടത്തില് കൊല്ലപ്പെട്ടത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള് അറിയിച്ചു.