MalayalamCinema

ഇന്റിമേറ്റ് സീനുകൾ കാരണം സിനിമ വേണ്ടെന്ന് വെച്ചു; പിന്നീട് വിഷമം തോന്നി: വിൻസി അലോഷ്യസ്
ചെറിയ കാലയളവിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് വിൻസി അലോഷ്യസ്. ‘ഓള് വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയിൽ അവസരം ലഭിച്ചിട്ടും അത് വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് നടി തുറന്നു പറയുകയാണ്. സിനിമയിലെ ചില രംഗങ്ങൾ കാരണം താൻ ആ സിനിമ വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചതെന്ന് വിൻസി പറയുന്നു. ഈ സിനിമ പിന്നീട് വലിയ വിജയം നേടിയപ്പോൾ തനിക്ക് ആ അവസരം നഷ്ടമായതിൽ വിഷമം തോന്നിയെന്നും വിൻസി പറയുന്നു.

ആട് 3 ടൈം ട്രാവൽ സിനിമയോ? സൈജു കുറുപ്പ് പറയുന്നു
ആട് സിനിമയുടെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ആകാംക്ഷകൾക്ക് വിരാമമിട്ട് സൈജു കുറുപ്പ്. ചിത്രം ടൈം ട്രാവൽ ജോണറിലാണെന്നും രണ്ട് കാലഘട്ടങ്ങളിലൂടെ സിനിമ കടന്നുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ രണ്ട് ഭാഗങ്ങൾക്കും ചിലവായ തുകയെക്കാൾ വലിയ ബഡ്ജറ്റാണ് മൂന്നാം ഭാഗത്തിന് വേണ്ടി ചിലവഴിക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു. സിനിമ ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിൽ എത്താൻ സാധ്യതയുണ്ട്.

ബേസിലിന്റെ പിന്തുണയെക്കുറിച്ച് സന്ദീപ് പ്രദീപ്
ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത "പതിനെട്ടാം പടി" എന്ന സിനിമയിലൂടെ സിനിമയിലെത്തിയ നടനാണ് സന്ദീപ് പ്രദീപ്. ബേസിലിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവം ഒരു അഭിമുഖത്തിൽ പങ്കുവെക്കുകയാണ് സന്ദീപ്. ഒരു പുതുമുഖ നടനെ സപ്പോർട്ട് ചെയ്യുന്നതിനേക്കാളും കൂടുതൽ ബേസിൽ പിന്തുണ നൽകിയിട്ടുണ്ട് എന്ന് സന്ദീപ് പറയുന്നു.

സിബി മലയിലിന് ആശംസകളുമായി മമ്മൂട്ടി; ‘ആ രണ്ട് സിനിമകൾ തന്നെ ധാരാളം’
സിനിമയിൽ 40 വർഷം പൂർത്തിയാക്കുന്ന സിബി മലയിലിന് ആശംസകളുമായി മമ്മൂട്ടി. സിബിയുടെ ആദ്യ സിനിമയായ ‘മുത്താരംകുന്ന് പി.ഒ.’യുമായി ബന്ധപ്പെട്ട ഒരനുഭവവും അദ്ദേഹം പങ്കുവെക്കുന്നു. സിബി മലയിലിന്റെ സംവിധായക മികവ് അളക്കാൻ തനിക്ക് രണ്ട് സിനിമകൾ മാത്രം മതിയെന്നും മമ്മൂട്ടി പറയുന്നു.

സംവിധാനം എന്റെ ചിന്തകൾക്കുമപ്പുറം; മനസ് തുറന്ന് മഞ്ജു വാര്യർ
ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ താൻ സംവിധാന രംഗത്തേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കി. സംവിധാനം വലിയ ഉത്തരവാദിത്വവും നല്ല വ്യക്തതയുള്ള ചിന്താഗതിയും വേണ്ട കാര്യമാണെന്നും നടി പറയുന്നു. 1999ൽ അഭിനയം നിർത്തിയെങ്കിലും 2014ൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ നടി സിനിമയിലേക്ക് മടങ്ങിയെത്തി.

ജഗതിയുടെ അഭിനയത്തിൽ ലാലിന്റെ വിമർശനം: അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ
നടൻ ജഗതി ശ്രീകുമാറിനെക്കുറിച്ച് ലാൽ നടത്തിയ ചില പ്രസ്താവനകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത്. സ്വന്തം ഇഷ്ടപ്രകാരം ഡയലോഗുകൾ മാറ്റിയെഴുതുന്നത് ഒപ്പം അഭിനയിക്കുന്നവരെ ബുദ്ധിമുട്ടിലാക്കുമെന്നും ലാൽ അഭിപ്രായപ്പെട്ടു. ലാലിന്റെ ഈ പ്രസ്താവന പല ആളുകളും പല രീതിയിൽ വിലയിരുത്തുന്നു.

സിനിമയിൽ നിന്ന് വിട്ടുനിന്നതെന്തുകൊണ്ട്? വിവാഹത്തെക്കുറിച്ചും മനസ് തുറന്ന് അഖില ശശിധരൻ
റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ നടിയാണ് അഖില ശശിധരൻ. സിനിമയിൽ നിന്ന് വിട്ടുനിന്നതിൻ്റെ കാരണവും വിവാഹം കഴിക്കാത്തതിനെക്കുറിച്ചും നടി തുറന്നുപറയുന്നു. കലാപരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതു കൊണ്ടാണ് സിനിമയിൽ നിന്ന് വിട്ടുനിന്നതെന്നും അഖില പറയുന്നു.

ചോട്ടാ മുംബൈയുടെ രണ്ടാം ഭാഗം ഉണ്ടാകില്ല; കാരണം വെളിപ്പെടുത്തി ബെന്നി പി. നായരമ്പലം
പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം ചോട്ടാ മുംബൈയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപാടുകൾ പങ്കുവെക്കുന്നു. സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്ത പല താരങ്ങളും ഇന്ന് ജീവിച്ചിരിപ്പില്ലെന്നും അദ്ദേഹം പറയുന്നു. മോഹൻലാലിന്റെ പ്രായത്തിലും രൂപത്തിലും വന്ന മാറ്റങ്ങളും ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.