ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേം കുമാറിന്റെ വിവാദ പരാമര്ശത്തിനെതിരെ ടെലിവിഷന് കലാകാരന്മാരുടെ സംഘടനയായ ആത്മ രംഗത്തെത്തി. മലയാള സീരിയലുകള് എന്ഡോസള്ഫാന് പോലെ മാരകമാണെന്ന പ്രസ്താവനയ്ക്കെതിരെയാണ് വിമര്ശനം. ഏത് സീരിയലിനെ കുറിച്ചാണ് പരാമര്ശിച്ചതെന്ന് വ്യക്തമാക്കണമെന്ന് ആത്മ ആവശ്യപ്പെട്ടു.