ബേസിൽ ജോസഫിന്റെ പൊന്മാൻ ജിയോഹോട്സ്റ്റാറിലും മമ്മൂട്ടിയുടെ ഏജന്റ് സോണി ലിവിലും സ്ട്രീമിംഗ് ആരംഭിച്ചു. ജനുവരി 30ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത പൊന്മാൻ ജ്യോതിഷ് ശങ്കറാണ് സംവിധാനം ചെയ്തത്. ജി ആർ ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാർ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.