Malayalam Cinema

ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും; മമ്മൂട്ടിക്കും റിഷബ് ഷെട്ടിക്കും പ്രതീക്ഷ
ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനായി മമ്മൂട്ടിയും കന്നട താരം റിഷബ് ഷെട്ടിയും പരിഗണനയിലുണ്ട്. സംസ്ഥാന പുരസ്കാരത്തിൽ കാതൽ ദി കോർ, ആടുജീവിതം, ഉള്ളൊഴുക്ക് എന്നീ സിനിമകൾ പ്രധാന മത്സരത്തിലാണ്.

ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ; മമ്മൂട്ടിക്ക് മികച്ച നടനാകാൻ സാധ്യത
നാളെ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. മികച്ച നടനുള്ള അന്തിമ പട്ടികയിൽ മമ്മൂട്ടി ഇടംപിടിച്ചതായി റിപ്പോർട്ടുകൾ. മികച്ച സിനിമ, സംവിധായകൻ, നടി തുടങ്ങിയ വിഭാഗങ്ങളിലും കടുത്ത മത്സരം.

മമ്മൂട്ടിയുടെ ‘ബസൂക്ക’: ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
മമ്മൂട്ടി നായകനായെത്തുന്ന 'ബസൂക്ക' എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഗെയിം ത്രില്ലർ സ്വഭാവത്തിലാണ് എത്തുന്നത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും മാസ് ഡയലോഗുകളുമാണ് ടീസറിന്റെ പ്രധാന ആകർഷണം.

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണോ വേണ്ടയോ; ഹൈക്കോടതി വിധി ഇന്ന്
ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹർജിയിൽ കേരള ഹൈക്കോടതി വിധി പുറപ്പെടുവിക്കുന്നത് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ്. ഡബ്ല്യുസിസി, വനിതാ കമ്മീഷൻ എന്നിവരുടെ വാദങ്ങൾ കോടതി കേട്ടിരുന്നു. ഹർജിക്കാരന്റെ ആവശ്യം സംശയാസ്പദമെന്നാണ് ഡബ്ല്യുസിസിയുടെ വാദം.

അർജുൻ സർജ്ജ-നിക്കി ഗാൽറാണി ചിത്രം ‘വിരുന്ന്’ ടീസർ പുറത്തുവിട്ടു
മൾട്ടിസ്റ്റാർ സാന്നിദ്ധ്യത്തോടെ എത്തുന്ന 'വിരുന്ന്' എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. തെന്നിന്ത്യൻ ആക്ഷൻ ഹീറോ അർജുൻ സർജ്ജയും നടി നിക്കി ഗാൽറാണിയും അഭിനയിക്കുന്ന ഈ ചിത്രം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്നു. ആഗസ്റ്റ് 23-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

സിദ്ധീഖിന്റെ ജീവിതം മാതൃകാപരമെന്ന് ലാൽ ജോസ്
സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സിദ്ധീഖിന്റെ ജീവിതം ഉരുകിത്തീരുന്ന മെഴുകുതിരിയുടേതായിരുന്നു. ഒരേ സമയം രണ്ട് ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത് മലയാളികളെ ചിരിപ്പിക്കാൻ കഴിഞ്ഞ സംവിധായകനായിരുന്നു സിദ്ധീഖ്. സിദ്ധീഖിന്റെ വ്യക്തിത്വവും പ്രവർത്തനങ്ങളും ഇന്നത്തെയും നാളത്തേയും സംവിധായകർക്കും എഴുത്തുകാർക്കും മാതൃകയാണ്.

കലാകാരനും നടനുമായ ഉല്ലാസ് പന്തളം വിവാഹിതനായി
കലാകാരനും നടനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹം. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു.

സംവിധായകൻ സിദ്ദിഖിന്റെ സ്മരണയ്ക്കായി ദോഹയിൽ അനുസ്മരണ സംഗമം
പ്രമുഖ സംവിധായകൻ സിദ്ദിഖിന്റെ സ്മരണയ്ക്കായി ദോഹയിൽ അനുസ്മരണ സംഗമം സംഘടിപ്പിക്കുന്നു. 'ഓർമകളിൽ സിദ്ദിക്ക' എന്ന പേരിൽ വെള്ളിയാഴ്ച വൈകീട്ട് ഐ.സി.സി അശോക ഹാളിൽ നടക്കുന്ന പരിപാടിയിൽ സംവിധായകൻ ലാൽ ജോസ് അനുസ്മരണ പ്രഭാഷണം നടത്തും. ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളും കലാ-സാസ്കാരിക പ്രവർത്തകരും പങ്കെടുക്കും.

ലോകത്തിലെ ഏറ്റവും വലിയ ഭിന്നശേഷി ഹ്രസ്വചിത്ര മേളയിൽ മലയാള സിനിമ
ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ഹ്രസ്വചിത്ര മേളയായ ‘ഫോക്കസ് ഓൺ എബിലിറ്റി’യുടെ ഫൈനലിൽ കേരളത്തിൽ നിന്നുള്ള ‘ഇസൈ’ എന്ന ചിത്രം ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. ഓസ്ട്രേലിയയിൽ നടക്കുന്ന ...

ഷൈൻ ടോം ചാക്കോ വിവാഹനിശ്ചയം റദ്ദാക്കി; പ്രണയം തകർന്നതായി വെളിപ്പെടുത്തൽ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനായ ഷൈൻ ടോം ചാക്കോ തന്റെ വിവാഹനിശ്ചയം റദ്ദാക്കിയതായി വെളിപ്പെടുത്തി. ഈ വർഷം ആദ്യം മോഡലായ തനൂജയുമായി നിശ്ചയിച്ചിരുന്ന വിവാഹം നടക്കില്ലെന്നും തനൂജയുമായുള്ള ...

വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി നടി നിഖില വിമൽ
നടി നിഖില വിമല് ദുരിതാശ്വാസ പ്രവര്ത്തനങ്ങളില് സജീവമായി പങ്കെടുക്കുന്നു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില് വയനാട്ടിലേക്ക് അവശ്യസാധനങ്ങള് എത്തിക്കുന്ന തളിപ്പറമ്പ കളക്ഷന് സെന്ററില് നിഖില വളണ്ടിയര് ആയി പ്രവര്ത്തിക്കുന്നു. രാത്രി ...

കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി നിമിഷ ബിജോ; വഴങ്ങിയിരുന്നെങ്കിൽ നയൻതാരയേക്കാൾ വലിയ താരമായേനെ…
സിനിമാ-സീരിയൽ രംഗത്തെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. സോഷ്യൽ മീഡിയ റീലുകളിലൂടെ ശ്രദ്ധേയയായ നിമിഷ ബിജോ തന്റെ അനുഭവം പങ്കുവച്ചത് വലിയ ചർച്ചയായിരിക്കുകയാണ്. ...