Malayalam Cinema

അമ്മയിലെ മാറ്റം നല്ലതിന്; വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണം: ആസിഫ് അലി
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എ.എം.എം.എ ഭാരവാഹികളെ നടൻ ആസിഫ് അലി അഭിനന്ദിച്ചു. വനിതകൾ തലപ്പത്തേക്ക് വരുന്നത് സ്വാഗതാർഹമാണെന്നും, സംഘടനയിൽ നിന്ന് വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എ.എം.എം.എ ഒരു കുടുംബമാണെന്നും ആർക്കും മാറിനിൽക്കാൻ കഴിയില്ലെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.

‘അമ്മ’യിലെ പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത് ആസിഫ് അലി
'അമ്മ' സംഘടനയിലെ പുതിയ മാറ്റങ്ങളെ നടൻ ആസിഫ് അലി സ്വാഗതം ചെയ്തു. വനിതകൾ തലപ്പത്തേക്ക് വരുന്നത് നേരത്തെയുള്ള തന്റെ ആഗ്രഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ തീരുമാനങ്ങൾ സംഘടനയിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ആസിഫ് അലി കൂട്ടിച്ചേർത്തു.

അമ്മയിൽ തലമുറ മാറ്റം; വനിതാ താരങ്ങൾക്ക് നേതൃസ്ഥാനം
താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾ. പ്രധാന സ്ഥാനങ്ങളിലേക്ക് വനിതാ താരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭരണസമിതിക്ക് മുന്നിൽ വലിയ വെല്ലുവിളികളുണ്ട്.

ഡബ്ല്യുസിസി അംഗങ്ങളെ തിരിച്ചുകൊണ്ടുവരാൻ ‘അമ്മ’; ആദ്യ യോഗത്തിൽ ചർച്ച
'അമ്മ'യിൽ നിന്ന് വേർപിരിഞ്ഞ വനിതാ താരങ്ങളെ തിരിച്ചെത്തിക്കാൻ പുതിയ നേതൃത്വം. ഇതിന്റെ ഭാഗമായി പുതിയ ഭരണസമിതിയുടെ ആദ്യ യോഗത്തിൽ വിഷയം ചർച്ച ചെയ്യും. എല്ലാ അംഗങ്ങളെയും ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ശ്വേതാ മേനോൻ പ്രതികരിച്ചു.

എ.എം.എം.എയുടെ പുതിയ എക്സിക്യൂട്ടീവ് യോഗം 21-ന്; ശ്വേതാ മേനോൻ പ്രസിഡന്റ്
എ.എം.എം.എയുടെ പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗം ഈ മാസം 21-ന് നടക്കും. ശ്വേതാ മേനോൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയിലെ അഭിപ്രായ വ്യത്യാസങ്ങൾക്കും പരാതികൾക്കുമാണ് പ്രധാന പരിഗണന നൽകുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ കഴിയട്ടെ എന്ന് മമ്മൂട്ടി ആശംസിച്ചു.

എ.എം.എം.എയുടെ അമരത്ത് ഇനി വനിതകൾ; പ്രസിഡന്റായി ശ്വേത മേനോൻ, ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും
മലയാള സിനിമ താരങ്ങളുടെ സംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റായി ശ്വേത മേനോനും ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും തിരഞ്ഞെടുക്കപ്പെട്ടു. എ.എം.എം.എയുടെ ചരിത്രത്തിൽ ആദ്യമായാണ് വനിതകൾ നേതൃസ്ഥാനത്തേക്ക് വരുന്നത്. കൊച്ചിയിൽ നടന്ന തിരഞ്ഞെടുപ്പിൽ 298 വോട്ടുകൾ രേഖപ്പെടുത്തി.

ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തും; അമ്മയിൽ ആര് ജയിച്ചാലും പിന്തുണയെന്ന് ബാബുരാജ്
തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തുമെന്ന് നടൻ ബാബുരാജ് പറഞ്ഞു. അമ്മയിൽ ആര് ജയിച്ചാലും അവരെ പിന്തുണക്കുമെന്നും പുതിയ അംഗങ്ങൾ കാര്യങ്ങൾ ഗംഭീരമായി നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനയിൽ ഉണ്ടായ പ്രശ്നങ്ങൾ ജനറൽ ബോഡിയിൽ ചർച്ച ചെയ്യുമെന്നും ബാബുരാജ് വ്യക്തമാക്കി.

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പൂർത്തിയായി, ഫലം വൈകീട്ട്
'അമ്മ'യുടെ ഭാരവാഹി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂർത്തിയായി. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും തമ്മിലാണ് മത്സരം നടന്നത്. വൈകുന്നേരം 4.30 ഓടെ അന്തിമഫലം പ്രഖ്യാപിക്കും.

അമ്മ തിരഞ്ഞെടുപ്പിൽ വിമർശനവുമായി ജോയ് മാത്യു; പത്രിക തള്ളിയത് ബോധപൂർവ്വമെന്ന് ആരോപണം
അമ്മയുടെ തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താൻ നൽകിയ പത്രിക ബോധപൂർവം തള്ളിയതാണെന്ന് ജോയ് മാത്യു ആരോപിച്ചു. തിരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ ഇതിന് പിന്നിലെ കാരണങ്ങൾ വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു. ലുലു മാരിയറ്റ് ഹോട്ടലിൽ രാവിലെ 10 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു.

കലാഭവൻ നവാസിന്റെ വിയോഗം; സഹോദരൻ നിയാസ് ബക്കറിന്റെ കുറിപ്പ്
കലാഭവൻ നവാസിന്റെ അകാലത്തിലുള്ള വിയോഗത്തിൽ അനുശോചനം അറിയിച്ച് സഹോദരൻ നിയാസ് ബക്കർ. നവാസിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തികൊണ്ടും ആദരാഞ്ജലികൾ അർപ്പിച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് നിയാസ് കുറിപ്പ് പങ്കിട്ടു. നവാസ് പൂർണ്ണ ആരോഗ്യവാനായിരുന്നുവെന്നും, ശരീരത്തിൽ ചില സൂചനകൾ ഉണ്ടായിട്ടും ശ്രദ്ധിക്കാതെ പോയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം കുറിച്ചു.

സാന്ദ്ര തോമസിനെതിരെ ആഞ്ഞടിച്ച് വിജയ് ബാബു; കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി
കോടതിയിൽ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ സാന്ദ്ര തോമസിനെതിരെ നടൻ വിജയ് ബാബു രംഗത്ത്. ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാൻ സാന്ദ്ര തോമസിന് യോഗ്യതയില്ലെന്നും, അവർക്ക് അർഹതയില്ലാത്ത സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ കഴിയില്ലെന്നും വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. പ്രകോപനം ഉണ്ടായാൽ തെളിവുകൾ സഹിതം വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
