Malayalam Cinema

നരിവേട്ടയുടെ ഡബ്ബിംഗ് പൂർത്തിയായി; റിലീസ് ഉടൻ
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവർ അഭിനയിക്കുന്ന 'നരിവേട്ട'യുടെ ഡബ്ബിംഗ് പൂർത്തിയായി. അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. വൈകാതെ ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ബസൂക്കയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി; ഏപ്രിൽ 10 ന് റിലീസ്
മമ്മൂട്ടി നായകനായ ബസൂക്കയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ആക്ഷൻ രംഗങ്ങൾ നിറഞ്ഞ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏപ്രിൽ 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ദൃശ്യം 3 ഉറപ്പിച്ച് മോഹൻലാൽ; ആരാധകർ ആവേശത്തിൽ
മോഹൻലാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ദൃശ്യം 3 ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'പാസ്റ്റ് നെവർ സ്റ്റേ സൈലൻ്റ്' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. വലിയ ആവേശത്തോടെയാണ് ആരാധകർ ഈ വാർത്ത ഏറ്റെടുത്തിരിക്കുന്നത്.

ജഗതിയുടെ അഭിനയ മികവിനെ പ്രശംസിച്ച് ജഗദീഷ്
ജഗതി ശ്രീകുമാറിന്റെ അഭിനയമികവിനെക്കുറിച്ച് നടൻ ജഗദീഷ് പ്രശംസിച്ചു. 'ഹലോ മൈ ഡിയർ റോങ്ങ് നമ്പർ' എന്ന ചിത്രത്തിലെ ജഗതിയുടെ പ്രകടനം ജഗദീഷ് എടുത്തുപറഞ്ഞു. ജഗതിയുടെ അപ്രതീക്ഷിത നർമ്മം എല്ലാവരെയും ചിരിപ്പിച്ചുവെന്ന് ജഗദീഷ് ഓർത്തെടുത്തു.

മോഹൻലാലിന്റെ അഭിനയ മികവിനെ പ്രകീർത്തിച്ച് സത്യൻ അന്തിക്കാട്
മോഹൻലാലിന്റെ അഭിനയ മികവിനെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും സത്യൻ അന്തിക്കാട് വാചാലനായി. ലാലിന്റെ ആത്മവിശ്വാസവും ലാളിത്യവുമാണ് താരത്തെ വ്യത്യസ്തനാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുമിച്ച് ചെയ്തിട്ടും ലാലിന്റെ അഭിനയം കണ്ട് തനിക്ക് കൊതി തീർന്നിട്ടില്ലെന്നും സത്യൻ അന്തിക്കാട് വ്യക്തമാക്കി.

മോഹൻലാൽ – അനൂപ് മേനോൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം; തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോങ് എന്നിവിടങ്ങളിൽ ചിത്രീകരണം
മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പുറത്ത്. അനൂപ് മേനോനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോങ് എന്നിവിടങ്ങളിലാണ് ചിത്രീകരണം.

ആന്റണി വർഗീസ് പെപ്പെയുടെ അവിശ്വസനീയമായ രൂപമാറ്റം: ‘ദാവീദി’നു വേണ്ടി 18 കിലോ കുറച്ചു
'ദാവീദ്' എന്ന ചിത്രത്തിലെ ബോക്സർ വേഷത്തിനായി ആന്റണി വർഗീസ് പെപ്പെ 18 കിലോ ഭാരം കുറച്ചു. 96 കിലോയിൽ നിന്ന് 74 കിലോയിലേക്കുള്ള ഈ യാത്രയിൽ ഒപ്പം നിന്ന പരിശീലകർക്ക് നന്ദി അറിയിച്ചു. സൈജു കുറുപ്പ്, വിനീത് വിശ്വം, സിജു വിൽസൺ തുടങ്ങിയ താരങ്ങൾ ആന്റണിയുടെ ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തി.

ഷറഫുദീന്റെ ‘ദി പെറ്റ് ഡിക്റ്റക്റ്റീവ്’ ഏപ്രിൽ 25ന് തിയേറ്ററുകളിലെത്തും
ഷറഫുദീൻ നായകനായ 'ദി പെറ്റ് ഡിക്റ്റക്റ്റീവ്' ഏപ്രിൽ 25ന് റിലീസ് ചെയ്യും. അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം ഷറഫുദീൻ തന്നെയാണ് നിർമ്മിക്കുന്നത്.

പുലിമുരുകൻ വിവാദം: ടോമിച്ചൻ മുളക്പാടം വിശദീകരണവുമായി രംഗത്ത്
ടോമിൻ തച്ചങ്കരിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ടോമിച്ചൻ മുളക്പാടം. പുലിമുരുകന്റെ ലോൺ 2016 ഡിസംബറിൽ തന്നെ അടച്ചുതീർത്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. ചിത്രം നൂറു കോടി ക്ലബ്ബിൽ ഇടം നേടിയത് ഓവർസീസ് റിലീസ് ഇല്ലാതെയാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമാ തർക്കം: മമ്മൂട്ടി-മോഹൻലാൽ ഇടപെടൽ ഫലം കണ്ടില്ല
സിനിമാ മേഖലയിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. മമ്മൂട്ടിയും മോഹൻലാലും ഇടപെട്ടിട്ടും ജി. സുരേഷ് കുമാർ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. താരങ്ങളുടെ പ്രതിഫലം നിലവിലെ രീതിയിൽ തുടർന്നാൽ സിനിമാ വ്യവസായം തകരുമെന്ന് സുരേഷ് കുമാർ പറഞ്ഞു.

പ്രീമിയം കാർ പോലെ എടുത്തതാണ് ബോസ്സ് &കോ :അതീന്നു അഞ്ചിന്റെ പൈസ കിട്ടിയില്ല; ലിസ്റ്റിൻ സ്റ്റീഫൻ
മലയാള സിനിമയിൽ താര പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്. പിശാരടിയുടെ വിവാദ പ്രസ്താവനയെ തുടർന്ന് ലിസ്റ്റിൻ സ്റ്റീഫൻ വിശദീകരണം നൽകി. സിനിമാ നിർമ്മാണച്ചെലവ് കുറയ്ക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.