സിനിമയിലേക്കുള്ള അപ്രതീക്ഷിത പ്രവേശനത്തെക്കുറിച്ച് നടി നിഖില വിമൽ തുറന്നുപറഞ്ഞു. സിനിമയിൽ എത്തിയില്ലെങ്കിൽ നൃത്താധ്യാപികയാകുമായിരുന്നുവെന്നും അല്ലെങ്കിൽ സർക്കാർ ജോലിക്കാരിയാകുമായിരുന്നുവെന്നും നിഖില പറഞ്ഞു. നൃത്തം ഉഴപ്പുന്നതിന് അമ്മ ഇടയ്ക്കിടെ ശാസിക്കാറുണ്ടെന്നും നിഖില വ്യക്തമാക്കി.