Malayalam Actor Death

Kalabhavan Navas death

ഷൂട്ടിങ് സെറ്റിൽ നെഞ്ചുവേദനയുണ്ടായിട്ടും അവഗണിച്ചു; കലാഭവൻ നവാസിനെ അനുസ്മരിച്ച് വിനോദ് കോവൂർ

നിവ ലേഖകൻ

നടൻ കലാഭവൻ നവാസിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ വിനോദ് കോവൂർ. ഷൂട്ടിംഗ് സെറ്റിൽ വെച്ച് നവാസിന് നെഞ്ചുവേദന അനുഭവപ്പെട്ടെന്നും, തുടർന്ന് ഡോക്ടറെ വിളിച്ചിരുന്നെന്നും വിനോദ് കോവൂർ ഫേസ്ബുക്കിൽ കുറിച്ചു. ഷൂട്ട് കഴിഞ്ഞ ശേഷം ആശുപത്രിയിൽ പോകാമെന്ന് കരുതിയിരിക്കാമെന്നും, എന്നാൽ അതിനുമുന്പ് 'രംഗബോധമില്ലാത്ത കോമാളി വന്ന് ജീവൻ തട്ടിയെടുത്തു'വെന്നും വിനോദ് കോവൂർ വേദനയോടെ കുറിച്ചു.