Malappuram

വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; 10 പേർക്കെതിരെ കേസ്
മലപ്പുറം വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റു. പത്തോളം വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. സംഭവത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മലപ്പുറം ജില്ലാ പഞ്ചായത്ത് തട്ടിപ്പ്: ലീഗ് നേതൃത്വം പ്രതിരോധത്തിൽ, മൗനം തുടരുന്നു
മലപ്പുറം ജില്ലാ പഞ്ചായത്ത് പദ്ധതികളുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പിൽ മുസ്ലിം ലീഗ് നേതാക്കൾ പ്രതികരിക്കുന്നില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കും പങ്കുണ്ടെന്ന് ആരോപണമുണ്ട്. ടി പി ഹാരിസ് അറസ്റ്റിലായിട്ടും ജില്ലാ പഞ്ചായത്ത് അംഗമായി തുടരുകയാണ്.

അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിലുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു
മലപ്പുറം അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിലുണ്ടായ അപകടത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. സ്വകാര്യ വ്യക്തിയുടെ കോഴി മാലിന്യ സംസ്കരണ പ്ലാന്റിലാണ് അപകടം സംഭവിച്ചത്. പ്ലാന്റിലെ ടാങ്കിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

മലപ്പുറത്ത് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ നിക്ഷേപ തട്ടിപ്പ് പരാതി
മലപ്പുറത്ത് ജില്ലാ പഞ്ചായത്ത് അംഗം നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന് പരാതി. മക്കരപറമ്പ് ഡിവിഷനിലെ മുസ്ലിം ലീഗ് അംഗം ടി.പി. ഹാരിസിനെതിരെയാണ് പരാതി. 25 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി നിക്ഷേപകർ ആരോപിച്ചു.

മലപ്പുറത്ത് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു
മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂത്ത് (18) ആണ് മരിച്ചത്. വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്.

ടി.പി. ഹാരിസിനെതിരായ ലീഗ് നടപടിയിൽ വ്യക്തത വേണമെന്ന് സി.പി.ഐ.എം
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി. ഹാരിസിനെതിരായ മുസ്ലിം ലീഗ് നടപടിയിൽ സി.പി.ഐ.എം വ്യക്തത ആവശ്യപ്പെട്ടു. ടി.പി. ഹാരിസ് ചെയ്ത തെറ്റുകൾ ലീഗ് ജനങ്ങളോട് പറയണമെന്നും, ജില്ലാ പഞ്ചായത്തിലെ ഉന്നതർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നും സി.പി.ഐ.എം ആരോപിച്ചു. ജില്ലാ പഞ്ചായത്തിലെ മുഴുവൻ പദ്ധതികളും സ്പെഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

കുഴി വെട്ടിക്കാൻ ശ്രമിക്കവേ ഗുഡ്സ് ഓട്ടോയിൽ നിന്ന് തെറിച്ചു വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം
മലപ്പുറം തിരൂരിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വാഹനം വെട്ടിക്കുന്നതിനിടെ ഗുഡ്സ് ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരി മരിച്ചു. വളാഞ്ചേരി സ്വദേശി ഫൈസൽ- ബിൽകിസ് ദമ്പതികളുടെ മകൾ ഫൈസയാണ് മരിച്ചത്. ഗുഡ്സ് ഓട്ടോയിൽ ആളെക്കയറ്റിയതിന് വാഹനം ഓടിച്ചയാൾക്കെതിരെ തിരൂർ പോലീസ് കേസെടുത്തു.

നിലമ്പൂർ ആർ ടി ഓഫീസിൽ വിജിലൻസ് റെയ്ഡ്; ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ 49,500 രൂപ കണ്ടെടുത്തു
മലപ്പുറം നിലമ്പൂർ ആർ ടി ഓഫീസിൽ വിജിലൻസ് റെയ്ഡ് നടത്തി. റെയ്ഡിനിടെ ജനൽ വഴി പുറത്തേക്ക് വലിച്ചെറിഞ്ഞ 49,500 രൂപ വിജിലൻസ് കണ്ടെടുത്തു. വണ്ടികളുടെ രജിസ്ട്രേഷനുകൾക്കും ലൈസൻസ് ലഭിക്കുന്നതിനും ഉദ്യോഗസ്ഥർ പണം വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

മലപ്പുറം കാളികാവിൽ വീണ്ടും കടുവാഭീതി; പുല്ലങ്കോട് എസ്റ്റേറ്റിൽ പശുവിനെ ആക്രമിച്ചു
മലപ്പുറം കാളികാവിൽ വീണ്ടും കടുവ ഇറങ്ങി. പുല്ലങ്കോട് എസ്റ്റേറ്റിൽ മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചു. പുല്ലങ്കോട് സ്വദേശി നാസറിൻ്റെ കന്നുകാലികളെ മെയ്യ്ക്കുന്നതിനിടെയാണ് പശുവിനെ കടുവ പിടികൂടിയത്.

മലപ്പുറത്ത് നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു; സംസ്ഥാനത്ത് 499 പേർ നിരീക്ഷണത്തിൽ
പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം പിൻവലിച്ചു. നാല് പഞ്ചായത്തുകളിലെ കണ്ടെയ്ൻമെൻ്റ് സോണുകൾ ഒഴിവാക്കി. സംസ്ഥാനത്ത് 499 പേർ നിപ സമ്പർക്ക പട്ടികയിൽ ഉണ്ട്.

നിപ: കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത്; 116 പേർ നിരീക്ഷണത്തിൽ
നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച പ്രത്യേക ടീം മലപ്പുറം ജില്ലയിലെ നിപ ബാധിത പ്രദേശങ്ങൾ ഇന്ന് സന്ദർശിക്കും. സംസ്ഥാനത്ത് 116 പേരാണ് നിലവിൽ ഹൈ റിസ്ക് വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുന്നത്. വവ്വാലുകളുടെ നിരീക്ഷണത്തിനും സർവേക്കുമായി ഡോക്ടർ ദിലീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘവും ഇന്ന് മലപ്പുറത്ത് എത്തും.

കാളികാവിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ ഒടുവിൽ കൂട്ടിലായി
മലപ്പുറം കാളികാവിൽ കഴിഞ്ഞ രണ്ട് മാസമായി ഭീതി പരത്തിയ നരഭോജി കടുവയെ ഒടുവിൽ പിടികൂടി. കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. വനം വകുപ്പ് രണ്ട് ടീമുകളായി തിരച്ചിൽ നടത്തിവരുകയായിരുന്നു.