Malappuram

മലപ്പുറത്ത് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു
മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂത്ത് (18) ആണ് മരിച്ചത്. വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്.

ടി.പി. ഹാരിസിനെതിരായ ലീഗ് നടപടിയിൽ വ്യക്തത വേണമെന്ന് സി.പി.ഐ.എം
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി. ഹാരിസിനെതിരായ മുസ്ലിം ലീഗ് നടപടിയിൽ സി.പി.ഐ.എം വ്യക്തത ആവശ്യപ്പെട്ടു. ടി.പി. ഹാരിസ് ചെയ്ത തെറ്റുകൾ ലീഗ് ജനങ്ങളോട് പറയണമെന്നും, ജില്ലാ പഞ്ചായത്തിലെ ഉന്നതർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നും സി.പി.ഐ.എം ആരോപിച്ചു. ജില്ലാ പഞ്ചായത്തിലെ മുഴുവൻ പദ്ധതികളും സ്പെഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

കുഴി വെട്ടിക്കാൻ ശ്രമിക്കവേ ഗുഡ്സ് ഓട്ടോയിൽ നിന്ന് തെറിച്ചു വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം
മലപ്പുറം തിരൂരിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വാഹനം വെട്ടിക്കുന്നതിനിടെ ഗുഡ്സ് ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരി മരിച്ചു. വളാഞ്ചേരി സ്വദേശി ഫൈസൽ- ബിൽകിസ് ദമ്പതികളുടെ മകൾ ഫൈസയാണ് മരിച്ചത്. ഗുഡ്സ് ഓട്ടോയിൽ ആളെക്കയറ്റിയതിന് വാഹനം ഓടിച്ചയാൾക്കെതിരെ തിരൂർ പോലീസ് കേസെടുത്തു.

നിലമ്പൂർ ആർ ടി ഓഫീസിൽ വിജിലൻസ് റെയ്ഡ്; ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ 49,500 രൂപ കണ്ടെടുത്തു
മലപ്പുറം നിലമ്പൂർ ആർ ടി ഓഫീസിൽ വിജിലൻസ് റെയ്ഡ് നടത്തി. റെയ്ഡിനിടെ ജനൽ വഴി പുറത്തേക്ക് വലിച്ചെറിഞ്ഞ 49,500 രൂപ വിജിലൻസ് കണ്ടെടുത്തു. വണ്ടികളുടെ രജിസ്ട്രേഷനുകൾക്കും ലൈസൻസ് ലഭിക്കുന്നതിനും ഉദ്യോഗസ്ഥർ പണം വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

മലപ്പുറം കാളികാവിൽ വീണ്ടും കടുവാഭീതി; പുല്ലങ്കോട് എസ്റ്റേറ്റിൽ പശുവിനെ ആക്രമിച്ചു
മലപ്പുറം കാളികാവിൽ വീണ്ടും കടുവ ഇറങ്ങി. പുല്ലങ്കോട് എസ്റ്റേറ്റിൽ മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചു. പുല്ലങ്കോട് സ്വദേശി നാസറിൻ്റെ കന്നുകാലികളെ മെയ്യ്ക്കുന്നതിനിടെയാണ് പശുവിനെ കടുവ പിടികൂടിയത്.

മലപ്പുറത്ത് നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു; സംസ്ഥാനത്ത് 499 പേർ നിരീക്ഷണത്തിൽ
പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം പിൻവലിച്ചു. നാല് പഞ്ചായത്തുകളിലെ കണ്ടെയ്ൻമെൻ്റ് സോണുകൾ ഒഴിവാക്കി. സംസ്ഥാനത്ത് 499 പേർ നിപ സമ്പർക്ക പട്ടികയിൽ ഉണ്ട്.

നിപ: കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത്; 116 പേർ നിരീക്ഷണത്തിൽ
നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച പ്രത്യേക ടീം മലപ്പുറം ജില്ലയിലെ നിപ ബാധിത പ്രദേശങ്ങൾ ഇന്ന് സന്ദർശിക്കും. സംസ്ഥാനത്ത് 116 പേരാണ് നിലവിൽ ഹൈ റിസ്ക് വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുന്നത്. വവ്വാലുകളുടെ നിരീക്ഷണത്തിനും സർവേക്കുമായി ഡോക്ടർ ദിലീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘവും ഇന്ന് മലപ്പുറത്ത് എത്തും.

കാളികാവിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ ഒടുവിൽ കൂട്ടിലായി
മലപ്പുറം കാളികാവിൽ കഴിഞ്ഞ രണ്ട് മാസമായി ഭീതി പരത്തിയ നരഭോജി കടുവയെ ഒടുവിൽ പിടികൂടി. കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. വനം വകുപ്പ് രണ്ട് ടീമുകളായി തിരച്ചിൽ നടത്തിവരുകയായിരുന്നു.

നിപ: മലപ്പുറത്ത് 228 പേര് നിരീക്ഷണത്തില്
സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ 425 പേരാണ് നിരീക്ഷണത്തിലുള്ളത്. മലപ്പുറത്ത് 12 പേർ ചികിത്സയിലാണ്. പാലക്കാട് ഒരാൾ ഐസൊലേഷനിൽ ചികിത്സയിലാണ്.

39 വർഷം മുൻപത്തെ കൊലപാതകം; പ്രതിയുടെ കുറ്റസമ്മതം
മലപ്പുറം വേങ്ങര സ്വദേശി 39 വർഷം മുൻപ് നടന്ന കൊലപാതകം സമ്മതിച്ചു. 1986-ൽ കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാൾ സമ്മതിച്ചു. സംഭവത്തിൽ തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

മലപ്പുറത്ത് പിതാവും മകനും മിനിറ്റുകളുടെ വ്യത്യാസത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
മലപ്പുറം ജില്ലയിൽ ഹൃദയാഘാതത്തെ തുടർന്ന് പിതാവും മകനും മിനിറ്റുകൾക്കുള്ളിൽ മരണമടഞ്ഞു. നിലമ്പൂർ എരുമമുണ്ട സ്വദേശി പുത്തൻ പുരക്കൽ തോമസ് (78), മകൻ ടെൻസ് തോമസ് (50) എന്നിവരാണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണ തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മകൻ ടെൻസ് വാഹനത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു.

മലപ്പുറത്ത് ഒരു വയസ്സുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
മലപ്പുറം പാങ്ങിൽ ഒരു വയസ്സുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിക്ക് മാതാപിതാക്കൾ ചികിത്സ നൽകിയില്ലെന്ന വിവരത്തെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. രാസപരിശോധന ഫലം വന്ന ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.