Malappuram

മലപ്പുറം കാളികാവിൽ വീണ്ടും കടുവാഭീതി; പുല്ലങ്കോട് എസ്റ്റേറ്റിൽ പശുവിനെ ആക്രമിച്ചു
മലപ്പുറം കാളികാവിൽ വീണ്ടും കടുവ ഇറങ്ങി. പുല്ലങ്കോട് എസ്റ്റേറ്റിൽ മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചു. പുല്ലങ്കോട് സ്വദേശി നാസറിൻ്റെ കന്നുകാലികളെ മെയ്യ്ക്കുന്നതിനിടെയാണ് പശുവിനെ കടുവ പിടികൂടിയത്.

മലപ്പുറത്ത് നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു; സംസ്ഥാനത്ത് 499 പേർ നിരീക്ഷണത്തിൽ
പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം പിൻവലിച്ചു. നാല് പഞ്ചായത്തുകളിലെ കണ്ടെയ്ൻമെൻ്റ് സോണുകൾ ഒഴിവാക്കി. സംസ്ഥാനത്ത് 499 പേർ നിപ സമ്പർക്ക പട്ടികയിൽ ഉണ്ട്.

നിപ: കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത്; 116 പേർ നിരീക്ഷണത്തിൽ
നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച പ്രത്യേക ടീം മലപ്പുറം ജില്ലയിലെ നിപ ബാധിത പ്രദേശങ്ങൾ ഇന്ന് സന്ദർശിക്കും. സംസ്ഥാനത്ത് 116 പേരാണ് നിലവിൽ ഹൈ റിസ്ക് വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുന്നത്. വവ്വാലുകളുടെ നിരീക്ഷണത്തിനും സർവേക്കുമായി ഡോക്ടർ ദിലീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘവും ഇന്ന് മലപ്പുറത്ത് എത്തും.

കാളികാവിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ ഒടുവിൽ കൂട്ടിലായി
മലപ്പുറം കാളികാവിൽ കഴിഞ്ഞ രണ്ട് മാസമായി ഭീതി പരത്തിയ നരഭോജി കടുവയെ ഒടുവിൽ പിടികൂടി. കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. വനം വകുപ്പ് രണ്ട് ടീമുകളായി തിരച്ചിൽ നടത്തിവരുകയായിരുന്നു.

നിപ: മലപ്പുറത്ത് 228 പേര് നിരീക്ഷണത്തില്
സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ 425 പേരാണ് നിരീക്ഷണത്തിലുള്ളത്. മലപ്പുറത്ത് 12 പേർ ചികിത്സയിലാണ്. പാലക്കാട് ഒരാൾ ഐസൊലേഷനിൽ ചികിത്സയിലാണ്.

39 വർഷം മുൻപത്തെ കൊലപാതകം; പ്രതിയുടെ കുറ്റസമ്മതം
മലപ്പുറം വേങ്ങര സ്വദേശി 39 വർഷം മുൻപ് നടന്ന കൊലപാതകം സമ്മതിച്ചു. 1986-ൽ കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാൾ സമ്മതിച്ചു. സംഭവത്തിൽ തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

മലപ്പുറത്ത് പിതാവും മകനും മിനിറ്റുകളുടെ വ്യത്യാസത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
മലപ്പുറം ജില്ലയിൽ ഹൃദയാഘാതത്തെ തുടർന്ന് പിതാവും മകനും മിനിറ്റുകൾക്കുള്ളിൽ മരണമടഞ്ഞു. നിലമ്പൂർ എരുമമുണ്ട സ്വദേശി പുത്തൻ പുരക്കൽ തോമസ് (78), മകൻ ടെൻസ് തോമസ് (50) എന്നിവരാണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണ തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മകൻ ടെൻസ് വാഹനത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു.

മലപ്പുറത്ത് ഒരു വയസ്സുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
മലപ്പുറം പാങ്ങിൽ ഒരു വയസ്സുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിക്ക് മാതാപിതാക്കൾ ചികിത്സ നൽകിയില്ലെന്ന വിവരത്തെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. രാസപരിശോധന ഫലം വന്ന ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.

മലപ്പുറം കരുവാരക്കുണ്ടിൽ വാഹനാപകടം; രണ്ടര വയസ്സുകാരൻ മരിച്ചു
മലപ്പുറം കരുവാരക്കുണ്ടിലുണ്ടായ വാഹനാപകടത്തിൽ രണ്ടര വയസ്സുകാരൻ മരിച്ചു. കേരള ഗാന്ധി നഗർ സ്വദേശി മുജീബ് മുസ്ലിയാരുടെ മകൻ നാഫ്ലാനാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്.

മലപ്പുറത്ത് ചികിത്സ കിട്ടാതെ ഒരു വയസ്സുകാരൻ മരിച്ച സംഭവം; മൃതദേഹം പുറത്തെടുത്തു
മലപ്പുറം പാങ്ങില് ഒരു വയസ്സുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പുറത്തെടുത്തു. കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതിയെ തുടർന്നാണ് നടപടി. നാളെ മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.

മലപ്പുറത്ത് 16 വയസ്സുകാരന്റെ മരണം അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് സംശയം
മലപ്പുറത്ത് 16 വയസ്സുകാരൻ മരിച്ചു. അമീബിക് മസ്തിഷ്ക ജ്വരം മൂലമാണ് മരണമെന്ന് സംശയം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് വിദ്യാർത്ഥി മരിച്ചത്.