ശബരിമല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി തീർത്ഥാടകരുടെ പ്രവേശന സമയത്തിൽ മാറ്റം വരുത്തി. സത്രത്തിൽ നിന്നുള്ള പ്രവേശനം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയാക്കി. വെർച്വൽ, സ്പോട്ട് ബുക്കിംഗ് സംവിധാനങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി.