Makara Vilakku

Sabarimala Temple Reopens

ശബരിമല നട തുറന്നു; മണ്ഡല-മകരവിളക്ക് ഉത്സവത്തിന് തുടക്കം

നിവ ലേഖകൻ

മണ്ഡല പൂജയ്ക്കായി ശബരിമല ധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. ക്ഷേത്രതന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്ക് തെളിയിച്ചു. ഈ വർഷത്തെ മണ്ഡലകാലം നവംബർ 17 മുതൽ ഡിസംബർ 27 വരെ നീണ്ടുനിൽക്കും. 2025 ജനുവരി 14-നാണ് മകരവിളക്ക്.