'മേനെ പ്യാർ കിയ' എന്ന ചിത്രത്തിലൂടെയാണ് സൽമാൻ ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സൽമാൻ ഖാനെ നായകനാക്കി തന്റെ ആദ്യ സിനിമ സംവിധാനം ചെയ്തതിനെക്കുറിച്ച് സൂരജ് ബർജാത്യ വെളിപ്പെടുത്തലുകൾ നടത്തി. സൽമാനെ ആദ്യമായി കണ്ടപ്പോൾ നായകനാക്കണോ വേണ്ടയോ എന്ന് സംശയിച്ചിരുന്നെന്ന് സൂരജ് പറഞ്ഞു.