Mahatma Gandhi University

എം.ജി സർവകലാശാലയിൽ അതിവേഗ മൂല്യനിർണയം; രണ്ടാം സെമസ്റ്റർ ഫലം പ്രഖ്യാപിച്ചു
നിവ ലേഖകൻ
മഹാത്മാ ഗാന്ധി സർവകലാശാല ക്യൂ.ആർ കോഡ് അധിഷ്ഠിത സംവിധാനത്തിലൂടെ അതിവേഗത്തിൽ മൂല്യനിർണയം നടത്തി രണ്ടാം സെമസ്റ്റർ പരീക്ഷാഫലം പ്രഖ്യാപിച്ചു. നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ ഫലമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. എല്ലാ പരീക്ഷകളുടെയും മൂല്യനിർണയം പുതിയ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സർവകലാശാല അറിയിച്ചു.

ടൈംസ് ഹയര് എജ്യുക്കേഷന് റാങ്കിംഗില് മഹാത്മാ ഗാന്ധി സര്വകലാശാലയ്ക്ക് മുന്നേറ്റം
നിവ ലേഖകൻ
ടൈംസ് ഹയര് എജ്യുക്കേഷന്റെ വേള്ഡ് യൂണിവേഴ്സിറ്റി റാങ്കിംഗില് മഹാത്മാ ഗാന്ധി സര്വകലാശാല 401-500 റാങ്ക് വിഭാഗത്തിലേക്ക് ഉയര്ന്നു. 115 രാജ്യങ്ങളില്നിന്നുള്ള 2092 സ്ഥാപനങ്ങള് ഉള്പ്പെടുന്ന പട്ടികയില് ഓക്സഫഡ് സര്വകലാശാല ഒന്നാം സ്ഥാനം നിലനിര്ത്തി. സര്വകലാശാലയുടെ മികവിനുള്ള അംഗീകാരമാണിതെന്ന് വൈസ് ചാന്സലര് അഭിപ്രായപ്പെട്ടു.