ആലുവ മണപ്പുറത്ത് മഹാശിവരാത്രി ആഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ 116 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് ഭക്തർ പിതൃകർമ്മങ്ങൾക്കായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.