Madrasas
മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദ്ദേശം സുപ്രീംകോടതി സ്റ്റേ ചെയ്തു
മദ്രസകൾ അടച്ചുപൂട്ടണമെന്നും സർക്കാർ ധനസഹായം നിർത്തണമെന്നുമുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം സുപ്രീംകോടതി സ്റ്റേ ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു. യുപി, ത്രിപുര സർക്കാരുകളുടെ നടപടികളും സ്റ്റേ ചെയ്തു.
മദ്രസകൾ നിർത്തലാക്കണമെന്ന നിർദ്ദേശത്തിൽ കേന്ദ്രത്തിന് പങ്കില്ല: ജോർജ് കുര്യൻ
മദ്രസകൾ നിർത്തലാക്കണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തിൽ കേന്ദ്ര സർക്കാരിന് പങ്കില്ലെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ വ്യക്തമാക്കി. വിഷയത്തിൽ കോടതിയാണ് തീർപ്പ് കൽപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുസ്ലിം സംഘടനകൾ നിർദ്ദേശത്തിനെതിരെ എതിർപ്പ് ഉയർത്തി.
മദ്രസകൾ നിർത്തലാക്കണമെന്ന നിർദേശം കേരളത്തെ ബാധിക്കില്ല: അബ്ദു സമ്മദ് പൂക്കോട്ടൂര്‍
ദേശീയ ബാലാവകാശ കമ്മീഷന്റെ മദ്രസ നിർത്തലാക്കൽ നിർദേശത്തിന് പ്രതികരണവുമായി എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമ്മദ് പൂക്കോട്ടൂര് രംഗത്തെത്തി. കേരളത്തിലെ മദ്രസകളെ ഇത് ബാധിക്കില്ലെന്നും സർക്കാർ സഹായമില്ലാതെയാണ് അവ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മദ്രസകൾ അടച്ചുപൂട്ടുന്നത് മൗലികാവകാശ ലംഘനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.