Madhya Pradesh Government

Sofia Qureshi remark probe

സോഫിയ ഖുറേഷിക്കെതിരായ പരാമർശം; മന്ത്രി വിജയ് ഷായ്ക്കെതിരെ അന്വേഷണത്തിന് പ്രത്യേക സംഘം

നിവ ലേഖകൻ

സുപ്രീം കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ മന്ത്രി വിജയ് ഷായ്ക്കെതിരെ അന്വേഷണത്തിന് മധ്യപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഐ.ജി, ഡി.ഐ.ജി, എസ്.പി റാങ്കിലുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അടങ്ങിയതാണ് അന്വേഷണസംഘം. മന്ത്രിയുടെ അറസ്റ്റ് സുപ്രീം കോടതി താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.