പ്രയാഗ്രാജിൽ വെറും ഒൻപത് രൂപയ്ക്ക് വയറുനിറയെ ഭക്ഷണം നൽകുന്ന "മാ കി രസോയി" എന്ന കമ്മ്യൂണിറ്റി കിച്ചൺ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. മഹാകുംഭമേളയ്ക്ക് മുന്നോടിയായി തീർത്ഥാടകർക്കും ആശുപത്രിയിലെത്തുന്നവർക്കും ആശ്വാസം പകരുന്നതാണ് ഈ സംരംഭം. നന്ദി സേവ സൻസ്ഥാൻ എന്ന സംഘടനയാണ് ഈ കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.