MA Yusuff Ali

India's Richest List

ഫോബ്സ് പട്ടികയിൽ മുകേഷ് അംബാനി ഒന്നാമത്; മലയാളി സമ്പന്നരിൽ യൂസഫലി

നിവ ലേഖകൻ

ഫോബ്സ് 2025-ലെ ഏറ്റവും സമ്പന്നരായ 100 ഇന്ത്യക്കാരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാമതെത്തി. മലയാളി സമ്പന്നരിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് മുന്നിൽ. ജോയ് ആലുക്കാസ്, മുത്തൂറ്റ് ഫാമിലി, രവി പിള്ള തുടങ്ങിയവരാണ് ആദ്യ നൂറിൽ ഇടം നേടിയ മറ്റ് മലയാളികൾ.

M.A. Yusuff Ali charity

എം.എ. യൂസഫലിയുടെ കാരുണ്യം: കാഴ്ച പരിമിതിയുള്ള അമ്മയ്ക്കും മകൾക്കും പുതിയ വീട്

നിവ ലേഖകൻ

തൃശ്ശൂർ സ്വദേശിനിയായ ജയ്സമ്മ മാത്യുവിനും മകൾക്കും എം.എ. യൂസഫലിയുടെ സഹായത്താൽ പുതിയ വീട് ലഭിക്കും. ലോട്ടറി വിറ്റാണ് ഇവർ ഉപജീവനം നടത്തുന്നത്. ലണ്ടനിൽ വെച്ച് ഇവരുടെ ദുരിത ജീവിതത്തെക്കുറിച്ചുള്ള വാർത്ത എം.എ. യൂസഫലിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സഹായവാഗ്ദാനം.

MA Yusuff Ali Kuwait Sarathi dream home project

കുവൈത്ത് സാരഥിയുടെ സ്വപ്നവീട് പദ്ധതിക്ക് പിന്തുണയുമായി എംഎ യൂസഫലി; 10 വീടുകള് നിര്മിച്ച് നല്കും

നിവ ലേഖകൻ

കുവൈത്ത് സാരഥിയുടെ സ്വപ്നവീട് പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി രംഗത്തെത്തി. നിര്ധന കുടുംബങ്ങള്ക്ക് പത്ത് വീടുകള് നിര്മിച്ച് നല്കുമെന്ന് യൂസഫലി പ്രഖ്യാപിച്ചു. കുവൈത്ത് സാരഥിയുടെ പരമോന്നത ബഹുമതിയായ ഗുരുദേവ സേവാരത്ന അവാര്ഡും യൂസഫലിക്ക് ലഭിച്ചു.

Lulu Group IPO Middle East

ലുലു ഗ്രൂപ്പിന് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ്; 3 ലക്ഷം കോടി രൂപ സമാഹരിച്ചു

നിവ ലേഖകൻ

ലുലു ഗ്രൂപ്പിന്റെ ഐപിഒ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റെക്കോർഡ് സ്വന്തമാക്കി. 25 ഇരട്ടി ഓവർ സബ്സ്ക്രിപ്ഷനോടെ 3 ലക്ഷം കോടി രൂപയിലധികം സമാഹരിച്ചു. 82,000 റെക്കോർഡ് സബ്സ്ക്രൈബർമാരെ ലഭിച്ചു.

അട്ടപ്പാടിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്വന്തം വീട്; 20 ലക്ഷം രൂപ നൽകി എം.എ. യൂസഫലി

നിവ ലേഖകൻ

അട്ടപ്പാടി മുക്കാലി സ്വദേശികളായ സജിയും ബിസ്നയും 26 ഭിന്നശേഷിക്കുട്ടികൾക്ക് ദയശ്രേയ ചാരിറ്റബിൾ റീഹാബിലിറ്റേഷൻ സൊസൈറ്റിയിലൂടെ സംരക്ഷണം നൽകി വരികയായിരുന്നു. എന്നാൽ സാമ്പത്തിക പ്രയാസം മൂലം വാടക കെട്ടിടത്തിൽ ...