M.V. Govindan

രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ക്രിമിനലെന്ന് ഇ.പി. ജയരാജൻ; സ്വർണ്ണക്കൊള്ളയിൽ നടപടിയെന്ന് എം.വി. ഗോവിന്ദൻ
രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ക്രിമിനൽ ആണെന്ന് ഇ.പി. ജയരാജൻ ആരോപിച്ചു. കർണാടകയിലെ കോൺഗ്രസ് നേതാക്കൾ രാഹുലിനെ ഒളിപ്പിക്കാൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വർണ്ണ കുംഭ വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

മൗദൂദിയുടെ ആശയത്തെ UDF പിന്തുണയ്ക്കുന്നു; സ്വർണ്ണക്കൊള്ള കോൺഗ്രസ് ഭരണകാലത്തെന്ന് എം.വി. ഗോവിവിന്ദൻ
യുഡിഎഫ് മൗദൂദിയുടെ ഇസ്ലാമിക ലോകം എന്ന ആശയത്തെ പിന്തുണയ്ക്കുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളം കണ്ട ഏറ്റവും വലിയ ക്ഷേത്ര സ്വർണ്ണക്കൊള്ള കോൺഗ്രസ് ഭരണകാലത്താണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂർ കോർപ്പറേഷൻ ഇത്തവണ എൽഡിഎഫ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈഷ്ണയുടെ വോട്ട് നീക്കിയതിൽ സിപിഐഎമ്മിന് പങ്കില്ല; നിലപാട് വ്യക്തമാക്കി എം.വി. ഗോവിന്ദൻ
തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത വിഷയത്തിൽ സി.പി.ഐ.എമ്മിന് പങ്കില്ലെന്ന് എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ സി.പി.ഐ.എമ്മിന് എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട് കോർപ്പറേഷനിലെ വി.എം. വിനുവിന്റെ വോട്ട് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു.

ബിഎൽഒയുടെ മരണത്തിൽ രാഷ്ട്രീയ സമ്മർദ്ദമെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് എം.വി. ഗോവിന്ദൻ
ബിഎൽഒയുടെ മരണത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷ നേതാവിൻ്റെ ആരോപണം ബിജെപിയുടെ വാദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അടുത്താണ് തങ്ങൾ സമ്മർദ്ദം ചെലുത്തുന്നതെന്നും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് കൂട്ടുകൂടുന്നു; ബിഹാർ തിരഞ്ഞെടുപ്പിൽ അട്ടിമറിയെന്ന് എം.വി. ഗോവിന്ദൻ
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്നുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ബിഹാർ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് അട്ടിമറി നടത്തിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ SIRൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി ഉടൻ മാറും: എം.വി. ഗോവിന്ദൻ
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി ഉടൻ മാറും എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. പുതിയ പ്രസിഡന്റിനെ തീരുമാനിച്ചു കഴിഞ്ഞെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യകൂപ്പൺ വിഷയത്തിൽ കോൺഗ്രസിനെതിരെയും മാധ്യമങ്ങൾക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.

കേരളം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി നവംബർ ഒന്നിന് പ്രഖ്യാപിക്കുമെന്ന് എം.വി. ഗോവിന്ദൻ
കേരളം നവംബർ 1-ന് അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഇതിന്റെ ഭാഗമായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യകേരളം രൂപീകരിക്കുന്നതിൽ പാർട്ടിയുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. ഈ നേട്ടം കേരളത്തിന് ഒട്ടാകെ അഭിമാനിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണം; എം.വി. ഗോവിന്ദൻ ആഞ്ഞടിച്ചു
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് ജനങ്ങൾ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുലിന്റെ വിഷയത്തിൽ സിപിഐഎമ്മിന് രാഷ്ട്രീയപരമായ ലാഭമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കത്ത് വിവാദം: എം.വി. ഗോവിന്ദൻ മറുപടി പറയുന്നതിന് മുൻപ് മകനോട് ചോദിക്കണമായിരുന്നു; ഷെർഷാദ്
കത്ത് വിവാദം അസംബന്ധമാണെന്ന് പറയുന്നതിന് മുമ്പ് എം.വി. ഗോവിന്ദൻ മകനോട് ചോദിക്കണമായിരുന്നുവെന്ന് പരാതിക്കാരൻ മുഹമ്മദ് ഷെർഷാദ്. ശ്യാംജിത്തും രാജേഷ് കൃഷ്ണയും തമ്മിലുള്ള ബന്ധത്തിന്റെ എല്ലാ തെളിവുകളും തന്റെ കയ്യിലുണ്ട്. കത്ത് ചോർത്തിയത് ശ്യാംജിത്താണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നും മുഹമ്മദ് ഷെർഷാദ് പറഞ്ഞു.

എം.വി. ഗോവിന്ദനെതിരെ വിമർശനവുമായി തലശ്ശേരി അതിരൂപത
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ തലശ്ശേരി അതിരൂപത രംഗത്ത്. ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ എം.വി. ഗോവിന്ദൻ നടത്തിയത് തരംതാഴ്ന്ന പ്രസ്താവനയാണെന്ന് വിമർശനം. എകെജി സെന്ററിൽ നിന്ന് തിട്ടൂരം വാങ്ങിയിട്ട് മാത്രമേ മെത്രാന്മാർക്ക് പ്രതികരിക്കാൻ പാടുള്ളൂവെന്നത് ഫാസിസ്റ്റ് മുഖമാണെന്നും വിമർശനമുണ്ട്.

പാംപ്ലാനി അവസരവാദി; ഭരണഘടനാ സ്ഥാപനങ്ങൾ ആർഎസ്എസ്സിന് വിധേയപ്പെടുന്നു: എം.വി. ഗോവിന്ദൻ
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാർ ജോസഫ് പാംപ്ലാനിക്കെതിരെ വിമർശനവുമായി രംഗത്ത് വന്നു. പാംപ്ലാനി ഒരു അവസരവാദിയാണെന്നും, അദ്ദേഹം ബിജെപിയെ സഹായിക്കുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങൾ ആർ.എസ്.എസ്സിന് വിധേയപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
