M Ramachandran

ആകാശവാണി മുൻ വാർത്ത പ്രക്ഷേപകൻ എം രാമചന്ദ്രൻ്റെ സംസ്കാരം ഇന്ന്; പൊതുദർശനം രാവിലെ
നിവ ലേഖകൻ
ആകാശവാണിയുടെ മുൻ വാർത്ത പ്രക്ഷേപകൻ എം രാമചന്ദ്രൻ്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ മുടവൻ മുകളിലെ സ്വവസതിയിലും തിരുവനന്തപുരം പ്രസ് ക്ലബ്ബിലും പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം നടക്കുക.

പ്രമുഖ റേഡിയോ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു
നിവ ലേഖകൻ
പ്രശസ്ത റേഡിയോ പ്രക്ഷേപകൻ എം രാമചന്ദ്രൻ തിരുവനന്തപുരത്ത് അന്തരിച്ചു. ആകാശവാണിയിൽ ദീർഘകാലം വാർത്താ പ്രക്ഷേപകനായിരുന്നു. 'വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ' എന്ന ആമുഖത്തിലൂടെ ശ്രോതാക്കൾക്ക് സുപരിചിതനായിരുന്നു.