M.K. Stalin

വോട്ടർപട്ടിക ക്രമക്കേട്: നിയമപോരാട്ടത്തിനൊരുങ്ങി തമിഴ്നാട്
തമിഴ്നാട്ടിൽ വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ നിയമപോരാട്ടം നടത്താൻ തീരുമാനം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി നടപ്പാക്കുന്ന എസ്.ഐ.ആർ ജനാധിപത്യത്തെ തകർക്കാനുളള നീക്കമാണെന്ന് യോഗം വിലയിരുത്തി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മതിയായ സമയം നൽകി മാത്രമേ ഈ നടപടി നടത്താവൂ എന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ്നാട്ടിലെ വോട്ടർപട്ടികയിൽ ക്രമക്കേടാരോപിച്ച് എം.കെ. സ്റ്റാലിൻ; സർവ്വകക്ഷിയോഗം വിളിച്ചു
തമിഴ്നാട്ടിലെ വോട്ടർമാരുടെ അവകാശം അട്ടിമറിക്കാൻ കേന്ദ്രവും തെരഞ്ഞെടുപ്പ് കമ്മീഷനും ശ്രമിക്കുന്നുവെന്ന് എം.കെ. സ്റ്റാലിൻ ആരോപിച്ചു. വിഷയത്തിൽ പ്രതികരിക്കാൻ ഞായറാഴ്ച സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളം അടക്കം 12 സംസ്ഥാനങ്ങളിൽ നാളെ മുതൽ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം പ്രഖ്യാപിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.

തമിഴ്നാട്ടിൽ വീണ്ടും സർക്കാർ-ഗവർണർ പോര്; സ്റ്റാലിന്റെ മറുപടി ഇങ്ങനെ
തമിഴ്നാട് സർക്കാരും ഗവർണറും തമ്മിലുള്ള പോര് വീണ്ടും കനക്കുന്നു. 'തമിഴ്നാട് പൊരുതും, തമിഴ്നാട് ജയിക്കും' എന്ന കാമ്പയിനെ ഗവർണർ വിമർശിച്ചതാണ് പുതിയ വിവാദത്തിന് തുടക്കം. ഇതിന് മറുപടിയായി, അധികാരം ദുർവിനിയോഗം ചെയ്യുന്ന ഗവർണർക്കെതിരെയാണ് പോരാട്ടമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തിരിച്ചടിച്ചു.

തമിഴ്നാട് ബിജെപിയുടെ പരിധിക്ക് പുറത്ത്; രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
തമിഴ്നാടിനെ വരുതിയിലാക്കാൻ കഴിയില്ലെന്നും, ആരെ വേണമെങ്കിലും അടിമയാക്കിയാലും തമിഴ്നാട് ബിജെപിയുടെ പരിധിക്ക് പുറത്തായിരിക്കുമെന്നും എം.കെ. സ്റ്റാലിൻ പറഞ്ഞു. രാമനാഥപുരത്ത് വികസന പദ്ധതികൾ അനാച്ഛാദനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി മറ്റുള്ളവരുടെ രക്തം ഊറ്റിക്കുടിക്കുന്ന പരാദത്തെപ്പോലെയാണെന്നും സ്റ്റാലിൻ ആഞ്ഞടിച്ചു.

ഗോഡ്സെയെ പിന്തുടരരുത്; വിദ്യാർത്ഥികളോട് എം.കെ. സ്റ്റാലിൻ
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി. ഗാന്ധി, അംബേദ്കർ, പെരിയാർ എന്നിവരെ പിന്തുടരണമെന്നും സ്റ്റാലിൻ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ വഞ്ചന തുറന്നുകാട്ടുന്നതിനായി ആരംഭിച്ച ക്യാമ്പയിനിൽ പങ്കുചേരാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതിയുടെ നീക്കം; പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അണിനിരത്തി സ്റ്റാലിൻ
ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരായ രാഷ്ട്രപതിയുടെ നീക്കം പ്രതിരോധിക്കാൻ പ്രതിപക്ഷസർക്കാരുകളെ അണിനിരത്താനൊരുങ്ങി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രാഷ്ട്രപതിയുടെ ഈ നീക്കത്തിനെതിരെ എൻ.ഡി.എ ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി സ്റ്റാലിൻ കത്തയച്ചു. ഫെഡറലിസം സംരക്ഷിക്കാൻ ഒന്നിച്ച് നിൽക്കണമെന്നാണ് കത്തിലെ ആവശ്യം.

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകുന്നു; ഇന്ന് സത്യപ്രതിജ്ഞ
ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് 3:30ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആർ എൻ രവി സത്യവാചകം ചൊല്ലികൊടുക്കും. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്.

തമിഴ്നാട് മന്ത്രിസഭയിൽ വൻ പുനഃസംഘടന; ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകും
തമിഴ്നാട് മന്ത്രിസഭയിൽ വൻ പുനഃസംഘടന നടക്കുന്നു. ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകും. നാല് പുതിയ മന്ത്രിമാർ കൂടി മന്ത്രിസഭയിലെത്തും.

ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന സൂചന; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന സൂചനകൾ ശക്തമാകുന്നു. ഇന്ന് 11.30ന് നടക്കുന്ന ചടങ്ങിൽ നിർണായക തീരുമാനം ഉണ്ടായേക്കും. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നേരത്തെ തന്നെ ഇതുസംബന്ധിച്ച സൂചനകൾ നൽകിയിരുന്നു.