M.A. Yusuff Ali

യുഎഇയെ ലോകശക്തിയാക്കിയവരുടെ പട്ടികയിൽ യൂസഫലിക്ക് ഒന്നാം സ്ഥാനം
യുഎഇയെ ഒരു ആഗോള ശക്തികേന്ദ്രമായി മാറ്റിയവരുടെ 'ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ്' പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഒന്നാമതെത്തി. ഫിനാൻസ് വേൾഡ് എന്ന പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമാണ് ഈ പട്ടിക പുറത്തിറക്കിയത്. യുഎഇ ഭരണാധികാരികളുമായി അടുത്ത ബന്ധം പുലർത്തുന്ന യൂസഫലിയുടെ സാമൂഹിക പ്രതിബദ്ധതയും ഈ നേട്ടത്തിന് പിന്നിലുണ്ട്.

ഫോബ്സ് പട്ടികയിൽ ജോയ് ആലുക്കാസ് ഒന്നാമൻ; എം.എ. യൂസഫലി രണ്ടാമത്
ഫോബ്സിന്റെ റിയൽ ടൈം ശതകോടീശ്വരപ്പട്ടികയിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ഒന്നാമതെത്തി. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ് രണ്ടാമത്. ജെംസ് എഡ്യുക്കേഷൻ ചെയർമാൻ സണ്ണി വർക്കിയാണ് മൂന്നാമത്തെ മലയാളി.

ജിസിസിയിലെ ഏറ്റവും വലിയ ലിസ്റ്റിങ്ങുമായി ലുലു റീട്ടെയ്ൽ ട്രേഡിങ്ങിന് തുടക്കം
അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലുലു റീട്ടെയ്ൽ ട്രേഡിങ് ആരംഭിച്ചു. ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ജിസിസിയിലെ ഏറ്റവും വലിയ ലിസ്റ്റിങ് എന്ന റെക്കോർഡ് സ്ഥാപിച്ചു. യുഎഇ നിക്ഷേപ മന്ത്രിയും ലുലു ചെയർമാനും ചേർന്ന് ബെൽ റിങ് മുഴക്കി ട്രേഡിങ്ങിന് തുടക്കം കുറിച്ചു.

ബസേലിയോസ് തോമസ് പ്രഥമന് കതോലിക്ക ബാവയുടെ നിര്യാണം: എം എ യൂസഫലി അനുശോചനം രേഖപ്പെടുത്തി
മലങ്കര യാക്കോബായ സുറിയാനി സഭാധ്യക്ഷന് ബസേലിയോസ് തോമസ് പ്രഥമന് കതോലിക്ക ബാവയുടെ നിര്യാണത്തില് എം എ യൂസഫലി അനുശോചനം രേഖപ്പെടുത്തി. തിരുമേനിയുടെ വിയോഗം യാക്കോബായ സഭയ്ക്കും പൊതുസമൂഹത്തിനും തീരാനഷ്ടമാണെന്ന് യൂസഫലി പറഞ്ഞു. ബാവ തിരുമേനിയുമായുള്ള വ്യക്തിപരമായ അനുഭവങ്ങളും യൂസഫലി പങ്കുവെച്ചു.

ആന്ധ്രാപ്രദേശിൽ വൻ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്; മുഖ്യമന്ത്രിയുമായി യൂസഫലി കൂടിക്കാഴ്ച നടത്തി
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് വിവിധ പദ്ധതികൾ ആരംഭിക്കാൻ ധാരണയായി. വിശാഖപട്ടണത്ത് ഷോപ്പിങ് മാൾ, തിരുപ്പതിയിലും വിജയവാഡയിലും ഹൈപ്പർമാർക്കറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള നിക്ഷേപങ്ങൾ പ്രഖ്യാപിച്ചു.

കോഴിക്കോട് ലുലു മാൾ തുറന്നു; വികസനത്തിനൊപ്പം എന്നും ഉണ്ടാകുമെന്ന് എം എ യൂസഫലി
കോഴിക്കോട് മാവൂർ റോഡിന് സമീപം മാങ്കാവിൽ ലുലു മാൾ തുറന്നു. മൂന്നര ലക്ഷം സ്ക്വയർഫീറ്റിൽ മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് മാൾ ഒരുങ്ങിയിരിക്കുന്നത്. നാടിന്റെ വികസനത്തിനൊപ്പം എന്നും ഉണ്ടാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു.

ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ആറു മലയാളികൾ; എം.എ.യൂസഫലി ഒന്നാമത്
ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ആദ്യ നൂറു പേരിൽ ആറു മലയാളികൾ ഇടം നേടി. 55,000 കോടി രൂപയുടെ ആസ്തിയുള്ള എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. ഗൗതം അദാനിയാണ് ദേശീയ തലത്തിൽ ഒന്നാമത്.