Luka Modric

ലൂക്കാ മോഡ്രിച്ച് എസി മിലാനിലേക്ക്; റയൽ മാഡ്രിഡിന് വിട
റയൽ മാഡ്രിഡിന്റെ മധ്യനിര താരം ലൂക്കാ മോഡ്രിച്ച് എസി മിലാനിലേക്ക് മാറുന്നു. ക്ലബ് ലോകകപ്പ് സെമി ഫൈനലിൽ പിഎസ്ജിക്കെതിരെ റയൽ മാഡ്രിഡ് തോറ്റതിന് പിന്നാലെയാണ് മോഡ്രിച്ചിന്റെ ഈ തീരുമാനം. 597 മത്സരങ്ങളിൽ റയൽ മാഡ്രിഡിനായി കളിച്ച മോഡ്രിച്ച് 28 ട്രോഫികൾ നേടിയിട്ടുണ്ട്.

റയൽ മാഡ്രിഡിന്റെ ഇതിഹാസ താരം ലൂക മോഡ്രിച് വിരമിക്കുന്നു
റയൽ മാഡ്രിഡിന്റെ സൂപ്പർ താരം ലൂക മോഡ്രിച് ക്ലബ് വിടുന്നു. ഫിഫ ക്ലബ് ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് 39-കാരനായ താരം അറിയിച്ചു. സാന്റിയാഗോ ബെർണബ്യുവിൽ റയൽ സോസിഡാഡിനെതിരെയാണ് വിടവാങ്ങൽ മത്സരം.

മോഡ്രിച്ചിന് ആശംസകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
റയൽ മാഡ്രിഡിന്റെ ഇതിഹാസ താരം ലൂക്കാ മോഡ്രിച്ചിന് ക്രിസ്റ്റ്യാനോ റൊണാൾഡോ ആശംസകൾ നേർന്നു. ഈ സീസണിൽ സ്പാനിഷ് വമ്പൻ ക്ലബ്ബായ റയൽ മാഡ്രിഡുമായുള്ള ബന്ധം മോഡ്രിച് അവസാനിപ്പിക്കും. മിഡ്ഫീൽഡ് മാന്ത്രികൻ എന്നറിയപ്പെടുന്ന ക്രൊയേഷ്യൻ താരം ക്ലബ്ബ് വിടുന്നതിന് മുന്നോടിയായി റൊണാൾഡോ ഇൻസ്റ്റഗ്രാമിലൂടെയാണ് ആശംസകൾ അറിയിച്ചത്.

മോഡ്രിച്ചിനെ മയാമിയിലെത്തിക്കാൻ മെസ്സിയുടെ നീക്കം
ഇന്റർ മയാമിയിലേക്ക് ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ചിനെ എത്തിക്കാൻ ലയണൽ മെസ്സി ശ്രമിക്കുന്നതായി റിപ്പോർട്ട്. റയൽ മാഡ്രിഡ് വിടാൻ സാധ്യതയുള്ള മോഡ്രിച്ചിനെ ടീമിലെത്തിക്കാൻ ക്ലബ്ബ് ഉടമ ഡേവിഡ് ബെക്കാമിനും താൽപര്യമുണ്ട്. മെസ്സിയുടെ വരവിന് പിന്നാലെ നിരവധി താരങ്ങൾ ഇന്റർ മയാമിയിലേക്ക് എത്തിയിരുന്നു.