യുപിഐ സംവിധാനത്തിന്റെ വിപുലീകരിച്ച പതിപ്പായ യുപിഐ ലൈറ്റിന്റെ ഇടപാട് പരിധി 500 രൂപയായി ഉയർത്തി. ഇന്റർനെറ്റ് കണക്ടിവിറ്റി കുറഞ്ഞ സ്ഥലങ്ങളിൽ ഇടപാടുകൾ നടത്തുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്. യുപിഐ ലൈറ്റ് ഉപയോഗിക്കുന്നതിന് ബാങ്കിൽ നിന്നും വാലറ്റിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് ഇടപാടുകൾ നടത്താം.