Lottery Winner

20 കോടി രൂപയുടെ ഒന്നാം സമ്മാനത്തോടെ കേരള ക്രിസ്തുമസ്-നവവത്സര ബംബർ
കേരളത്തിലെ ക്രിസ്തുമസ്-നവവത്സര ബംബർ ലോട്ടറിയിൽ 20 കോടി രൂപയുടെ ഒന്നാം സമ്മാനം XD 387132 എന്ന നമ്പറിന് ലഭിച്ചു. കണ്ണൂരിൽ നിന്നാണ് ഭാഗ്യ നമ്പർ വിറ്റത്. 20 പേർക്ക് ഒരു കോടി രൂപ വീതം രണ്ടാം സമ്മാനവും ലഭിച്ചു.

കൊല്ലം സ്വദേശിക്ക് 12 കോടിയുടെ പൂജാ ബംപര്‍; ഭാഗ്യവാന് ദിനേശ് കുമാര്‍
കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന് 12 കോടി രൂപയുടെ പൂജാ ബംപര്‍ ലോട്ടറി അടിച്ചു. സ്ഥിരമായി ബംപര്‍ ടിക്കറ്റെടുക്കാറുണ്ടെന്ന് ദിനേശ് പറഞ്ഞു. പാവങ്ങളെ സഹായിക്കുമെന്നും പണം കരുതലോടെ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൂജ ബമ്പർ ഒന്നാം സമ്മാനം: കൊല്ലം സ്വദേശിക്ക് 12 കോടി രൂപ
കേരള സംസ്ഥാന ലോട്ടറിയുടെ പൂജ ബമ്പർ ഒന്നാം സമ്മാനമായ 12 കോടി രൂപ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന് ലഭിച്ചു. കൊല്ലത്തെ ജയകുമാർ ലോട്ടറി സെന്ററിൽ നിന്ന് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം. നികുതി കിഴിച്ച് 6.18 കോടി രൂപയാണ് ദിനേശ് കുമാറിന് ലഭിക്കുക.

തിരുവോണം ബമ്പർ: 25 കോടിയുടെ ഭാഗ്യം വയനാട് ബത്തേരിക്ക്
വയനാട് ബത്തേരിയിൽ വിറ്റ ടിക്കറ്റിന് തിരുവോണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചു. TG 434222 നമ്പറിനാണ് ഒന്നാം സമ്മാനം. നാഗരാജു എന്ന ഏജന്റാണ് ഈ ടിക്കറ്റ് വിറ്റത്.