Los Angeles

കുടിയേറ്റക്കാരുടെ പ്രതിഷേധം: ലോസ് ഏഞ്ചൽസിൽ സൈന്യത്തെ വിന്യസിച്ച് ട്രംപ്
അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ അനധികൃത കുടിയേറ്റക്കാരുടെ പ്രതിഷേധം തടയാൻ സൈന്യത്തെ വിന്യസിച്ച് ഡോണൾഡ് ട്രംപ് ഭരണകൂടം. 700 യു.എസ്. മറീനുകളെ കൂടി താൽക്കാലികമായി വിന്യസിക്കാനാണ് തീരുമാനം. പ്രതിഷേധങ്ങൾ അമർച്ച ചെയ്യാൻ നാഷണൽ ഗാർഡ് സൈനികരെ വിന്യസിച്ചതിനെതിരെ കാലിഫോർണിയ സ്റ്റേറ്റ് കേസ് ഫയൽ ചെയ്തു.

128 വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക് തിരിച്ചെത്തുന്നു
2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് മത്സരങ്ങൾ തിരിച്ചെത്തുന്നു. ടി20 ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക. ആതിഥേയരായ അമേരിക്കയ്ക്ക് നേരിട്ട് യോഗ്യത ലഭിക്കും.

ലോസ് ആഞ്ചലസിലെ കാട്ടുതീ: മരണം 24, ആയിരത്തിലധികം കെട്ടിടങ്ങൾ നശിച്ചു
ലോസ് ആഞ്ചലസിലെ കാട്ടുതീയിൽ മരണസംഖ്യ 24 ആയി ഉയർന്നു. ആയിരത്തിലധികം കെട്ടിടങ്ങൾ കത്തിനശിച്ചു, നിരവധി പേരെ കാണാതായി. സാന്റാ അന കാറ്റിന്റെ വേഗത കാരണം തീ പടരാനുള്ള സാധ്യതയുണ്ട്.

ലോസ് ഏഞ്ചൽസിലെ കാട്ടുതീ: പതിനാറു പേർ മരിച്ചു
ലോസ് ഏഞ്ചൽസിലെ കാട്ടുതീയിൽ പതിനാറു പേർ മരിച്ചു. പാലിസേഡ്സ്, ഈറ്റൺ എന്നീ ഫയർ സോണുകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ശക്തമായ കാറ്റാണ് തീ വ്യാപിക്കാൻ കാരണമായത്.