സന്നിധാനത്തെ പോസ്റ്റ് ഓഫീസ് 50 വർഷം പൂർത്തിയാക്കി. മണ്ഡല-മകരവിളക്ക് കാലത്തും വിഷുവിനും മാത്രം പ്രവർത്തിക്കുന്ന ഈ ഓഫീസിൽ അയ്യപ്പന്റെ വിലാസത്തിൽ കത്തുകളും കാണിക്കയും എത്താറുണ്ട്. പ്രത്യേക തപാൽ മുദ്രയും ഇവിടെയുണ്ട്.