Lokah

ലോകം ചാപ്റ്റർ 2 വരുന്നു; ടൊവിനോ തോമസ് നായകന്
മലയാള സിനിമയുടെ അഭിമാനമായ ലോകം (ചാപ്റ്റർ 1: ചന്ദ്ര) രണ്ടാം ഭാഗത്തിലേക്ക്. ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റുകൾ പുറത്തിറക്കി. ആദ്യ ഭാഗത്തിൽ ടൊവിനോ തോമസ് അവതരിപ്പിച്ച മൈക്കിൾ എന്ന കഥാപാത്രമാണ് രണ്ടാം ഭാഗത്തിലെ നായകൻ. 'വെൻ ലെജൻഡ്സ് ചിൽ' എന്ന ടാഗ് ലൈനോടുകൂടി മൈക്കിൾ, ചാർളി എന്നീ കഥാപാത്രങ്ങൾ തമ്മിലുള്ള രംഗങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

“ലോകയിൽ കല്യാണി അല്ലാതെ മറ്റൊരാളില്ല”; സൂചന നൽകി സംവിധായകൻ
ഓണക്കാലത്ത് പുറത്തിറങ്ങിയ ലോക: ചാപ്റ്റർ വൺ ചന്ദ്ര എന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം പുറത്തിറങ്ങി 15 ദിവസം പിന്നിടുമ്പോൾ ആഗോളതലത്തിൽ 210.5 കോടി രൂപയാണ് കളക്ഷൻ നേടിയത്. ചിത്രത്തെക്കുറിച്ചും ലോകയുടെ മറ്റു ഭാഗങ്ങളെക്കുറിച്ചും സൂചന നൽകി സംവിധായകൻ ഡൊമനിക് അരുൺ രംഗത്ത് എത്തിയിരിക്കുകയാണ്.

‘ലോക’ ആഗോള ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ്; 11 ദിവസം കൊണ്ട് നേടിയത് 186 കോടി
'ലോക ചാപ്റ്റർ 1: ചന്ദ്ര' ആഗോള ബോക്സോഫീസിൽ തരംഗം സൃഷ്ടിക്കുന്നു. ചിത്രം 11 ദിവസം കൊണ്ട് 186.3 കോടി രൂപ കളക്ഷൻ നേടി. ഈ സിനിമയ്ക്ക് ഇനി തകർക്കാൻ ശേഷിക്കുന്നത് ആറ് റെക്കോർഡുകളാണ്.

നസ്ലിൻ സ്ക്രീനിൽ വന്നതും ആളുകൾ ആഘോഷിച്ചു; ‘ലോക’ വിജയാഘോഷത്തിൽ വെങ്കി അറ്റ്ലൂരി
ഡൊമിനിക് അരുണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ലോക' 100 കോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ വിജയാഘോഷത്തിനിടെ നടൻ നസ്ലിനെ പ്രശംസിച്ച് ലക്കി ഭാസ്കറിൻ്റെ സംവിധായകൻ വെങ്കി അറ്റ്ലൂരി രംഗത്തെത്തി. തെലുങ്ക് പ്രേക്ഷകർ നസ്ലിന്റെ കടുത്ത ആരാധകരാണെന്നും സ്ക്രീനിൽ കണ്ടപ്പോൾ തന്നെ തിയേറ്ററുകളിൽ ആഘോഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.