LocalBodyElection

kannur ldf win

കണ്ണൂരിൽ ആറ് വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

നിവ ലേഖകൻ

കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലും മലപ്പട്ടം, കണ്ണപുരം പഞ്ചായത്തുകളിലുമായി ആറ് വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനും ബിജെപിക്കും സ്ഥാനാർത്ഥികളെ കണ്ടെത്താൻ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പ്രതികരിച്ചു. ഡിസംബർ 11ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.