Local Products

യുഎഇ പ്രാദേശിക ഉത്പന്നങ്ങളുടെ മേള; മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറത്തിന് അബുദാബിയിൽ തുടക്കം
യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങളുടെ പ്രാധാന്യം ഉയർത്തുന്ന മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറം അബുദാബിയിൽ ആരംഭിച്ചു. 720-ൽ അധികം കമ്പനികൾ പങ്കെടുക്കുന്ന ഫോറത്തിൽ 3,800-ൽ അധികം ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നു. ലുലു ഗ്രൂപ്പ് ഉൾപ്പെടെയുള്ള പ്രമുഖ റീട്ടെയിലർമാർ പ്രാദേശിക ഉത്പന്നങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു.

യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് പിന്തുണയുമായി ലുലു
ലുലു ഗ്രൂപ്പ് യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുന്നു. ഇതിലൂടെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി സാധ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയവുമായി സഹകരിച്ചാണ് ലുലു ഈ കാമ്പയിൻ നടപ്പിലാക്കുന്നത്.

യുഎഇ ദേശീയദിനത്തോടനുബന്ധിച്ച് ലുലു സ്റ്റോറുകളിൽ ‘മെയ്ക്ക് ഇൻ ദി എമിറേറ്റ്സ്’ ക്യാമ്പെയ്ൻ ആരംഭിച്ചു
യുഎഇയുടെ 53-ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ലുലു സ്റ്റോറുകളിൽ 'മെയ്ക്ക് ഇൻ ദി എമിറേറ്റ്സ്' ക്യാമ്പെയ്ൻ ആരംഭിച്ചു. പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്ന ഈ പദ്ധതിയിൽ 5.3% വിലക്കിഴിവും പ്രത്യേക ഓഫറുകളും ഉൾപ്പെടുന്നു. യുഎഇയുടെ വികസനത്തിന് കരുത്തു പകരുന്ന ഈ സംരംഭത്തെ അധികൃതർ പ്രശംസിച്ചു.