Local Elections

തദ്ദേശ തിരഞ്ഞെടുപ്പിൽ ട്രെൻഡ് യുഡിഎഫിന് അനുകൂലമെന്ന് കുഞ്ഞാലിക്കുട്ടി
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായ ട്രെൻഡാണുള്ളതെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫിന് ബദൽ വികസന അജണ്ടയുണ്ട്. എൽഡിഎഫിന് ഒരു കാര്യത്തിലും മറുപടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ തെരഞ്ഞെടുപ്പ്: തൃശ്ശൂരിൽ താരപ്രചാരകരുമായി ബിജെപി
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ തൃശ്ശൂരിൽ ബിജെപി പ്രചാരണം ശക്തമാക്കുന്നു. സിനിമാതാരം ഖുശ്ബുവും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. പഞ്ചായത്ത് സീറ്റുകൾ നിലനിർത്തുന്നതിനും കൂടുതൽ സീറ്റുകൾ നേടുന്നതിനും ബിജെപി ലക്ഷ്യമിടുന്നു.

അഴിയൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ; രാജി തുടർക്കഥയാകുമോ?
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന് വീണ്ടും തിരിച്ചടി. കോഴിക്കോട് അഴിയൂരിൽ വീണ്ടും കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു. മുൻ പഞ്ചായത്ത് അംഗം കെ.പി ജയകുമാറാണ് കോൺഗ്രസിൽ നിന്ന് രാജി വെച്ചത്.

കൊല്ലം ചിതറയിൽ സ്ഥാനാർത്ഥിക്ക് വധഭീഷണി; CPM ഭീഷണിപ്പെടുത്തിയെന്ന് പരാതി
കൊല്ലം ചിതറയിൽ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിക്ക് വധഭീഷണിയെന്ന് പരാതി. ചിതറ പഞ്ചായത്തിലെ ഐരക്കുഴി വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി മാലിനിക്കാണ് ഭീഷണി. സിപിഐഎം ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

അടൂരിൽ വിമത സ്ഥാനാർത്ഥികൾക്കെതിരെ സി.പി.ഐ.എം നടപടി; രണ്ട് പേരെ പുറത്താക്കി
തദ്ദേശ തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥികളായവരെ സി.പി.ഐ.എം പുറത്താക്കി. അടൂർ നഗരസഭയിലെ 24-ാം വാർഡിലെ വിമത സ്ഥാനാർത്ഥി സുമ നരേന്ദ്രൻ, 22-ാം വാർഡിലെ ബീനാ ബാബു എന്നിവരെയാണ് പുറത്താക്കിയത്. സി.പി.ഐ.എം ഏരിയ ജില്ലാ നേതൃത്വങ്ങൾ ഇടപെട്ടിട്ടും സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല.

പാലക്കാട് കോൺഗ്രസ്സിൽ കൂട്ട പുറത്താക്കൽ; വിമത സ്ഥാനാർത്ഥികൾക്കെതിരെ നടപടി
പാലക്കാട് ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിമത സ്ഥാനാർത്ഥികളെ കോൺഗ്രസ് പുറത്താക്കി. മുൻ ഡിസിസി അംഗം കിദർ മുഹമ്മദ് ഉൾപ്പെടെ 9 പേരെയാണ് പുറത്താക്കിയത്. തിരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണികളും സ്ഥാനാർത്ഥികളും പ്രചരണം ശക്തമാക്കിയിട്ടുണ്ട്..

കളമശ്ശേരിയിൽ സി.പി.ഐ.എം വിമതരെ പുറത്താക്കി; തിരഞ്ഞെടുപ്പിൽ കടുത്ത നടപടിയുമായി പാർട്ടി
കളമശ്ശേരി നഗരസഭയിൽ വിമത സ്ഥാനാർത്ഥികളായി മത്സരിക്കുന്ന വി.എൻ. ദിലീപ്, സിദ്ദിഖ് എന്നിവരെ സി.പി.ഐ.എം പുറത്താക്കി. ആദ്യഘട്ടം മുതൽ തന്നെ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും ഫലം കാണാത്തതിനെ തുടർന്നാണ് നടപടി. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും വിമതർ മുന്നണികൾക്ക് ഭീഷണിയാണ്.

തിരുവനന്തപുരം നഗരസഭയിൽ എൻഡിഎയ്ക്ക് വിമതനില്ലെന്ന വാദം പൊളിച്ച് ബിജെപി നേതാവ്
തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ മുന്നണിക്ക് വിമതരില്ലെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്നു. പ്രാദേശിക ബിജെപി നേതാവ് ശിവപ്രസാദ് കിണവൂർ വാർഡിൽ വിമത സ്ഥാനാർത്ഥിയായി മത്സര രംഗത്തുണ്ട്. ബിജെപി പ്രവർത്തകർ ഏറെയുള്ള കിണവൂർ വാർഡ് ശിവസേനയ്ക്ക് നൽകിയതാണ് പ്രതിഷേധത്തിന് കാരണം.

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; പ്രതികരണവുമായി വി.ഡി. സതീശനും സണ്ണി ജോസഫും
തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിൽ സജീവമാകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തന്റെ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നത് ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിലുള്ള ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കോൺഗ്രസ് നേതാക്കൾക്ക് വ്യക്തമായ മറുപടിയില്ല.

രമ്യ ഹരിദാസിന്റെ അമ്മയ്ക്കെതിരെ മത്സരിക്കുന്ന വിമത സ്ഥാനാർത്ഥി അനിത അനീഷ് പിന്മാറില്ല
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പൂവാട്ടുപറമ്പ് ഡിവിഷനിലെ കോൺഗ്രസ് വിമത സ്ഥാനാർത്ഥിയാണ് അനിത അനീഷ്. രമ്യ ഹരിദാസിന്റെ അമ്മക്കെതിരെയാണ് അനിത അനീഷ് മത്സരിക്കുന്നത്. ആദ്യം നേതൃത്വം തന്നെയായിരുന്നു തന്നെ സ്ഥാനാർത്ഥിയാക്കിയതെന്നും അനിത അനീഷ് പറയുന്നു.

ഇടുക്കി കട്ടപ്പനയിൽ കോൺഗ്രസിന് നാല് വിമതർ; തിരഞ്ഞെടുപ്പ് രംഗം കടുത്തു
ഇടുക്കി കട്ടപ്പന നഗരസഭയിൽ കോൺഗ്രസിന് നാല് വിമത സ്ഥാനാർത്ഥികൾ രംഗത്ത്. 6, 23, 31, 33 വാർഡുകളിലാണ് വിമതർ മത്സരിക്കുന്നത്. നേതൃത്വം ഇടപെട്ട് ചർച്ച നടത്തിയതിനെ തുടർന്ന് ആറ് പേർ പത്രിക പിൻവലിച്ചു. കട്ടപ്പന ടൗൺ വാർഡിൽ യുഡിഎഫിന് രണ്ട് സ്ഥാനാർത്ഥികളുണ്ട്.

പെരിങ്ങോട്ടുകുറിശ്ശിയിൽ കോൺഗ്രസിന് തിരിച്ചടി; രണ്ട് സ്ഥാനാർത്ഥികളുടെ പത്രിക തള്ളി
പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിൽ രണ്ട് കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പത്രിക തള്ളി. പെരിങ്ങോട്ടുകുറിശ്ശിയിലെ 12-ാം വാർഡിൽ ടി കെ സുജിതയുടെയും, 15-ാം വാർഡായ വടക്കുമുറിയിൽ ദീപ ഗിരീഷിന്റെയും പത്രികകളാണ് തള്ളിയത്. പഞ്ചായത്തിൽ തൊഴിലുറപ്പ് കരാറിൽ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പത്രിക തള്ളിയത്.