Local Body Election

തദ്ദേശ തിരഞ്ഞെടുപ്പ്: പോരായ്മകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടികളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച നടത്തി. തിരഞ്ഞെടുപ്പ് സുതാര്യവും നീതിപൂർവ്വവുമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് കമ്മീഷനോട് അഭ്യർത്ഥിച്ചു. കൂടിക്കാഴ്ചയിൽ യുഡിഎഫിന്റെ ഔദ്യോഗികമായ നിവേദനം കൈമാറി.

തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി; ഹൈമാസ് പ്രചാരണത്തിന് കോടികൾ ഒഴുക്കും
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വലിയ തയ്യാറെടുപ്പുകൾ നടത്തുന്നു. ഹൈമാസ് പ്രചാരണങ്ങൾക്കായി കോടികൾ ഒഴുക്കാൻ ദേശീയ നേതൃത്വം അനുമതി നൽകി. തിരുവനന്തപുരം, തൃശൂർ കോർപ്പറേഷനുകൾ പിടിച്ചെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ ദേശീയ നേതൃത്വത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്.

ഓരോ ബൂത്തിലും 1100 വോട്ടർമാർ മാത്രം; തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ച് വി.ഡി. സതീശൻ
തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് പ്രദേശങ്ങളിൽ 1300 വോട്ടർമാർക്കും മുനിസിപ്പൽ പ്രദേശങ്ങളിൽ 1600 വോട്ടർമാർക്കും ഓരോ പോളിംഗ് സ്റ്റേഷൻ എന്ന നിർദ്ദേശത്തിനെതിരെ വി.ഡി. സതീശൻ. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഓരോ പോളിംഗ് സ്റ്റേഷനിലും പരമാവധി 1100 വോട്ടർമാരെ മാത്രമായി പരിമിതപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതൽ പേർ ബൂത്തിലെത്തുന്നത് ഉദ്യോഗസ്ഥരുടെ ജോലിഭാരം വർദ്ധിപ്പിക്കുമെന്നും പോളിംഗ് ബൂത്തുകൾക്ക് പുറത്ത് നീണ്ട നിരകൾ രൂപപ്പെടാൻ ഇടയാക്കുമെന്നും സതീശൻ ചൂണ്ടിക്കാട്ടി.

തദ്ദേശ തിരഞ്ഞെടുപ്പിന് സിപിഐഎം ഒരുങ്ങുന്നു; സംസ്ഥാന ശില്പശാല ഞായറാഴ്ച
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് സിപിഐഎം. സംസ്ഥാന- ജില്ലാ നേതാക്കള്ക്ക് പരിശീലനത്തിനായി ഞായറാഴ്ച ശില്പശാല നടത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ശില്പശാല. തദ്ദേശ തിരഞ്ഞെടുപ്പില് ജയം ഉറപ്പാക്കുക ലക്ഷ്യമിട്ടുള്ള രൂപരേഖ അവതരിപ്പിക്കും.