Local Body

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്
തദ്ദേശ തിരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.

പൊന്മുണ്ടത്ത് ലീഗ്-കോൺഗ്രസ് പോര് കനക്കുന്നു; തദ്ദേശ തെരഞ്ഞെടുപ്പിൽ നേർക്കുനേർ മത്സരം?
മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിൽ ലീഗും കോൺഗ്രസും തമ്മിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ടുള്ള പോരാട്ടത്തിന് സാധ്യത. സീറ്റ് വിഭജനത്തിൽ ധാരണയിലെത്താത്തതാണ് കാരണം. ജില്ലാ നേതൃത്വത്തിന്റെ അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടാൽ മത്സരം കടുക്കും.

തദ്ദേശസ്ഥാപനങ്ങളിലെ ടൈപ്പിസ്റ്റ് തസ്തികകള് വെട്ടിച്ചുരുക്കി; 60 തസ്തികകള് ഇല്ലാതാക്കി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടൈപ്പിസ്റ്റ് തസ്തികകള് സര്ക്കാര് വെട്ടിച്ചുരുക്കി. 145 ടൈപ്പിസ്റ്റ് തസ്തികകളില് 60 എണ്ണം തദ്ദേശ സ്വയംഭരണ വകുപ്പ് ഇല്ലാതാക്കി. കോര്പ്പറേഷനുകളിലെ 28 തസ്തികകളും നഗരസഭകളിലെ 32 തസ്തികകളുമാണ് വെട്ടിക്കുറച്ചത്.

കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് തിരിച്ചടി; യുഡിഎഫ് അവിശ്വാസ പ്രമേയം പാസാക്കി
കൂത്താട്ടുകുളം നഗരസഭയിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. എൽഡിഎഫ് വിമത അംഗം യുഡിഎഫിന് വോട്ട് ചെയ്തു. ചെയർപേഴ്സൺ വിജയ് ശിവനും വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസിനും എതിരെയാണ് അവിശ്വാസ പ്രമേയം