വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ നൽകിയ വായ്പയിലെ കേന്ദ്രസർക്കാരിന്റെ നിലപാട് ക്രൂരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ആവശ്യമെങ്കിൽ സിപിഐഎമ്മുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും സുധാകരൻ. കേരളത്തിന്റെ വ്യവസായ വളർച്ചയെ പുകഴ്ത്തി ശശി തരൂർ എംപി എഴുതിയ ലേഖനം വായിച്ചിട്ടില്ലെന്നും സുധാകരൻ.
മുണ്ടക്കൈ-ചൂരൽമല ദുരന്തമേഖലയുടെ പുനർനിർമ്മാണത്തിനുള്ള കേന്ദ്ര വായ്പ കേരളത്തെ അവഹേളിക്കുന്ന നടപടിയാണെന്ന് മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്. ഗ്രാന്റിന് പകരം വായ്പ നൽകുന്നത് കേരളത്തോടുള്ള അവഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധ സ്വരത്തിൽ വായ്പ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന് ശേഷം വയനാട് പുനരധിവാസത്തിനായി 529.50 കോടി രൂപയുടെ വായ്പ കേന്ദ്ര സർക്കാർ അനുവദിച്ചു. ടൗൺഷിപ്പ് നിർമ്മാണം അടക്കം 16 പദ്ധതികൾക്കാണ് വായ്പ. പലിശയില്ലാത്ത ഈ വായ്പ 50 വർഷം കൊണ്ട് തിരിച്ചടച്ചാൽ മതി.