Little Kites

ലിറ്റിൽ കൈറ്റ്സ്: എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2092 യൂണിറ്റുകളിൽ നിന്നായി 1.8 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതി. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വിവിധ സാങ്കേതിക മേഖലകളിൽ വിദഗ്ധ പരിശീലനം നൽകും.

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിലേക്ക് അപേക്ഷിക്കാം; അവസാന തീയതി ജൂൺ 12
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിലേക്ക് എട്ടാം ക്ലാസ്സുകാർക്ക് അപേക്ഷിക്കാനുള്ള സമയം ജൂൺ 12 വരെ നീട്ടി. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ്, അനിമേഷൻ തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. താല്പര്യമുള്ളവർക്ക് സ്കൂളുകൾ വഴി അപേക്ഷിക്കാം.

ഭിന്നശേഷി വിദ്യാർഥികൾക്ക് എഐ സഹായം; ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ ശനിയാഴ്ച തുടങ്ങും
ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി വിദ്യാർഥികൾക്കായി എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രത്യേക പഠന സഹായികൾ തയ്യാറാക്കും. ഉപജില്ലാ ക്യാമ്പുകൾ ശനിയാഴ്ച ആരംഭിക്കും. 15,668 കുട്ടികൾ ക്യാമ്പുകളിൽ പങ്കെടുക്കും.