Literature Festival

അക്ഷരക്കൂട്ട്: കുട്ടികളുടെ സാഹിത്യോത്സവം സെപ്റ്റംബർ 18, 19 തീയതികളിൽ
കുട്ടികളുടെ സാഹിത്യോത്സവം 'അക്ഷരക്കൂട്ട്' സെപ്റ്റംബർ 18, 19 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ സാഹിത്യ രചനകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സാഹിത്യത്തിൽ താല്പര്യമുള്ള കുട്ടികൾക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പരിപാടികളിൽ പങ്കെടുക്കാം.

അക്ഷരമേള 2025: സാഹിത്യോത്സവത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കം
കേരള ബുക്ക് സ്റ്റോര്‍ തിരുവനന്തപുരം വൈഎംസിഎയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അക്ഷര മേള 2025 നാളെ ആരംഭിക്കും. കവിയും ഗാനരചയിതാവുമായ കെ ജയകുമാര്‍ മേള ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ സാഹിത്യ മത്സരങ്ങൾ, സംവാദങ്ങൾ, എഴുത്തുകാരുമായുള്ള കൂടിക്കാഴ്ചകൾ എന്നിവ ഉണ്ടായിരിക്കും.

കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപിച്ചു
കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവൽ വിജയകരമായി സമാപിച്ചു. ഏപ്രിൽ 24, 25 തീയതികളിൽ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലായിരുന്നു മേള. കേരളത്തിൽ നിന്നും പ്രവാസ ലോകത്തിൽ നിന്നുമുള്ള എഴുത്തുകാർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങി നൂറുകണക്കിന് പേർ പങ്കെടുത്തു.

കണ്ണൂർ സർവകലാശാല ലിറ്ററേച്ചർ ഫെസ്റ്റിവൽ: കെ.എസ്.യു ബഹിഷ്കരണം പ്രഖ്യാപിച്ചു
കണ്ണൂർ സർവകലാശാലയുടെ ലിറ്ററേച്ചർ ഫെസ്റ്റിവൽ കെ.എസ്.യു ബഹിഷ്കരിക്കും. കണ്ണൂർ തോട്ടട ഐ.ടി.ഐയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് തീരുമാനം. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിന് ക്രൂരമർദനമേറ്റു.