Literary Controversy

Markaz Knowledge City poetry event controversy

മര്കസ് നോളജ് സിറ്റിയുടെ കവിയരങ്ങിനെതിരെ കെ സുരേന്ദ്രൻ; സ്ത്രീകളെ ഒഴിവാക്കിയതിൽ വിമർശനം

നിവ ലേഖകൻ

മര്കസ് നോളജ് സിറ്റിയും വിറാസും സംഘടിപ്പിക്കുന്ന കവിയരങ്ങിൽ സ്ത്രീകളെ ഒഴിവാക്കിയതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വിമർശനം ഉന്നയിച്ചു. 100 കവികളുടെ പരിപാടിയിൽ ഒരു എഴുത്തുകാരിയെ പോലും പങ്കെടുപ്പിക്കാത്തതിനെതിരെ സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. നിരവധി എഴുത്തുകാരികളും ഇതിനെതിരെ രംഗത്തെത്തി.