Literary Awards

ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
സംസ്ഥാനത്തെ അധ്യാപകരുടെ സാഹിത്യ സൃഷ്ടികൾക്ക് നൽകുന്ന പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. സർഗ്ഗാത്മക സാഹിത്യത്തിന് ഡോ. ടി. കെ. അനില്കുമാറിൻ്റെ 'മൊയാരം 1948' എന്ന കൃതിയും വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ പ്രകാശൻ കരിവള്ളൂരിൻ്റെ 'സിനിമാക്കഥ' എന്ന പുസ്തകവും ബാലസാഹിത്യ വിഭാഗത്തിൽ സുധ തെക്കേമഠത്തിൻ്റെ 'സ്വോഡ് ഹണ്ടർ'എന്നിവ അർഹമായി. ഈ മാസം 10-ന് ടാഗോർ തിയേറ്ററിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യും.

അബുദാബി ശക്തി അവാർഡുകൾക്ക് കൃതികൾ ക്ഷണിച്ചു
2025-ലെ അബുദാബി ശക്തി അവാർഡുകൾക്കായി സാഹിത്യകൃതികൾ ക്ഷണിച്ചു. മൗലിക കൃതികൾ മാത്രമേ പരിഗണിക്കൂ. ഏപ്രിൽ 25-നകം കൃതികൾ അയയ്ക്കണം.

സഹൃദയ വേദിയുടെ 58-ാം വാർഷികം: പത്ത് പ്രമുഖ അവാർഡുകൾ പ്രഖ്യാപിച്ചു
സഹൃദയ വേദി 58-ാം വാർഷികത്തോടനുബന്ധിച്ച് പത്ത് പ്രധാന അവാർഡുകൾ പ്രഖ്യാപിച്ചു. സാമൂഹ്യ, സാഹിത്യ, ഭാഷ, പത്രപ്രവർത്തന മേഖലകളിലെ പ്രമുഖർക്കാണ് അവാർഡുകൾ. ഡിസംബർ 10-ന് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ അവാർഡ് സമർപ്പണ ചടങ്ങ് നടക്കും.