Liquor

തൃശ്ശൂരിൽ ഞാവൽ പഴം ഇട്ട് വാറ്റ്; ഒരാൾ പിടിയിൽ
തൃശ്ശൂരിൽ ഞാവൽ പഴം ചേർത്ത് വാറ്റ് നടത്തിയ ഒരാൾ പിടിയിലായി. രഹസ്യവിവരത്തെ തുടർന്ന് തൃശ്ശൂർ എക്സൈസ് നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായത്. ഓട്ടോറിക്ഷയിൽ മദ്യം എത്തിച്ച് വിൽപ്പന നടത്തുന്നതിനിടെയാണ് വരന്തരപ്പള്ളി സ്വദേശി രമേശ് പിടിയിലായത്.

പുരുഷന്മാർക്ക് സൗജന്യ മദ്യം നൽകണമെന്ന് എംഎൽഎയുടെ വിചിത്ര ആവശ്യം
കർണാടക നിയമസഭയിൽ പുരുഷന്മാർക്ക് ആഴ്ചയിൽ രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകണമെന്ന് ജെഡിഎസ് എംഎൽഎ എം ടി കൃഷ്ണപ്പ ആവശ്യപ്പെട്ടു. എക്സൈസ് വരുമാനത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് ഈ വിവാദ പരാമർശം ഉണ്ടായത്. കോൺഗ്രസ് നേതാക്കൾ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു.

ഒമ്പത് മണിക്ക് ക്യൂവിൽ ഉള്ളവർക്ക് മദ്യം നൽകണം: ബിവറേജസ് സർക്കുലർ
ഒമ്പത് മണിക്ക് ക്യൂവിൽ നിൽക്കുന്ന എല്ലാവർക്കും മദ്യം നൽകണമെന്ന് ബിവറേജസ് കോർപ്പറേഷൻ പുതിയ സർക്കുലർ പുറത്തിറക്കി. ക്യൂവിൽ നിൽക്കുന്നവർക്ക് മദ്യം ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു. എന്നാൽ ഈ സർക്കുലറിനെ അംഗീകരിക്കാൻ സാധിക്കില്ലെന്ന് ബിവറേജസ് ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു.

മദ്യവിലയിൽ 10% വർധനവ്
കേരളത്തിൽ മദ്യവില വർധിച്ചു. ഒരു കുപ്പി മദ്യത്തിന് ശരാശരി 10% വിലവർധനയാണ് ഉണ്ടായിരിക്കുന്നത്. ജവാൻ റമ്മിന് പത്ത് രൂപ കൂട്ടി.