Letter Controversy

കത്ത് ചോർച്ചാ വിവാദം: എം.വി. ഗോവിന്ദന്റെ നിയമനടപടി പി.ബി. നിർദ്ദേശപ്രകാരം
കത്ത് ചോർച്ചാ വിവാദത്തിൽ എം.വി. ഗോവിന്ദൻ സ്വീകരിച്ച നിയമനടപടി പി.ബി.യുടെ നിർദ്ദേശപ്രകാരമാണെന്ന് വിവരം. രണ്ടു വ്യക്തികൾ തമ്മിലുള്ള വൈരാഗ്യത്തിൽ പാർട്ടിയെ കരുവാക്കിയെന്ന് എം.വി. ഗോവിന്ദൻ പി.ബി.യിൽ വിശദീകരണം നൽകി. നോട്ടീസ് ലഭിച്ച് 3 ദിവസത്തിനകം ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കത്ത് വിവാദം: ഷർഷാദുമായി ഇ.പി. ജയരാജൻ സംസാരിച്ചു; എം.വി. ഗോവിന്ദനെ പുകഴ്ത്തി ഷർഷാദിന്റെ കത്ത്
കണ്ണൂർ സി.പി.ഐ.എമ്മിലെ കത്ത് വിവാദത്തിൽ പരാതിക്കാരൻ ഷർഷാദുമായി ഇ.പി. ജയരാജൻ സംസാരിച്ചതിൻ്റെ വിവരങ്ങൾ പുറത്ത്. കത്ത് കോടതിയിൽ എത്തിയതിനെക്കുറിച്ച് ഇ.പി. ജയരാജൻ അന്വേഷിച്ചെന്ന് ഷർഷാദ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ എം.വി. ഗോവിന്ദനെ പ്രശംസിച്ച് ഷർഷാദ് നേതാക്കൾക്ക് അയച്ച കത്തും പുറത്തുവന്നിട്ടുണ്ട്. വിവാദങ്ങൾ അനാവശ്യമാണെന്ന് പി. ജയരാജനും എളമരം കരീമും പ്രതികരിച്ചു.

കത്ത് വിവാദം: എം.വി. ഗോവിന്ദൻ മറുപടി പറയുന്നതിന് മുൻപ് മകനോട് ചോദിക്കണമായിരുന്നു; ഷെർഷാദ്
കത്ത് വിവാദം അസംബന്ധമാണെന്ന് പറയുന്നതിന് മുമ്പ് എം.വി. ഗോവിന്ദൻ മകനോട് ചോദിക്കണമായിരുന്നുവെന്ന് പരാതിക്കാരൻ മുഹമ്മദ് ഷെർഷാദ്. ശ്യാംജിത്തും രാജേഷ് കൃഷ്ണയും തമ്മിലുള്ള ബന്ധത്തിന്റെ എല്ലാ തെളിവുകളും തന്റെ കയ്യിലുണ്ട്. കത്ത് ചോർത്തിയത് ശ്യാംജിത്താണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നും മുഹമ്മദ് ഷെർഷാദ് പറഞ്ഞു.

കത്ത് വിവാദം: പ്രസക്തിയില്ലെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ
പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ കത്ത് വിവാദത്തെക്കുറിച്ച് പ്രതികരിച്ചു. കത്തിന് പ്രസക്തിയില്ലെന്നും ആധികാരികതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിലെ അതൃപ്തികൾ പരിഹരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.