സീരി എയിൽ ഇന്റർ മിലാൻ ലാസിയോയെ 6-0ന് തകർത്തു. ലാസിയോയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഹകൻ കാൽഹാനോഗ്ലു, ഫെഡറിക്കോ ഡിമാർക്കോ, നിക്കോളോ ബരെല്ല, ഡെൻസൽ ഡംഫ്രീസ്, കാർലോസ് അഗസ്റ്റോ, മാർക്കസ് തുറം എന്നിവർ ഗോൾ നേടി. ഈ വിജയത്തോടെ ഇന്റർ മിലാൻ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.