Landslide Accident

Adimali landslide

അടിമാലി മണ്ണിടിച്ചിൽ: സന്ധ്യയ്ക്ക് ഗുരുതര പരിക്ക്; വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്ക് മാറ്റി

നിവ ലേഖകൻ

ഇടുക്കി അടിമാലിക്കടുത്ത് ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം. അപകടത്തിൽ സാരമായി പരിക്കേറ്റ സന്ധ്യയെ ആറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം പുറത്തെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ സന്ധ്യയുടെ ഭർത്താവ് ബിജു മരിച്ചു.