Land Protest

മുനമ്പം ഭൂസമരം താൽക്കാലികമായി അവസാനിപ്പിച്ചു; പ്രതിഷേധം തുടരുമെന്ന് മറുവിഭാഗം
ഹൈക്കോടതിയുടെ അനുമതിയെ തുടർന്ന് മുനമ്പത്തെ ഭൂസംരക്ഷണ സമിതി സമരം അവസാനിപ്പിച്ചു. എന്നാൽ റവന്യൂ അവകാശങ്ങൾ പൂർണ്ണമായി ലഭിക്കാത്തതിനാൽ സമരം തുടരുമെന്ന് മറുവിഭാഗം അറിയിച്ചു. മന്ത്രിമാരായ കെ രാജനും പി രാജീവും സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചു. 414 ദിവസങ്ങൾ നീണ്ട സമരത്തിനാണ് താൽക്കാലിക വിരാമമായത്.

മുനമ്പം ഭൂസമരസമിതി പിളർന്നു; ഒരു വിഭാഗം സമരപ്പന്തൽ വിട്ടിറങ്ങി
മുനമ്പം ഭൂസമരസമിതിയിൽ ഭിന്നത രൂക്ഷമായതിനെ തുടർന്ന് സമിതി പിളർന്നു. സമരം അവസാനിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം സമരപ്പന്തൽ വിട്ടിറങ്ങി റോഡരികിൽ പുതിയ സമരപ്പന്തൽ കെട്ടി. റവന്യു അവകാശങ്ങൾ പൂർണ്ണമായി ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.

മുനമ്പം സമരം 30 ദിവസം പിന്നിട്ടു; പിന്തുണയുമായി ബിഷപ്പ്
മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നിരാഹാരസമരം 30 ദിവസം പൂർത്തിയാക്കി. പാലക്കാട് രൂപത ബിഷപ്പ് പീറ്റർ കൊച്ചുപുരക്കൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സമരസമിതി നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.