Land Deal Case

Siddaramaiah MUDA land deal case

മുഡ ഭൂമിയിടപാട് കേസ്: സിദ്ധരാമയ്യയുടെ ഹർജി ഹൈക്കോടതി തള്ളി

നിവ ലേഖകൻ

മൈസൂരു നഗരവികസന അതോറിറ്റി ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാനുള്ള ഗവർണറുടെ തീരുമാനത്തിനെതിരായ ഹർജി ഹൈക്കോടതി തള്ളി. വിഷയത്തിൽ ഗവർണർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. സിദ്ധരാമയ്യയുടെ ഭാര്യക്ക് 'മുഡ' മൈസൂരുവിൽ 14 പാർപ്പിടസ്ഥലങ്ങൾ അനുവദിച്ചതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.