Land Conversion

ഭൂമി തരംമാറ്റം എളുപ്പമാക്കുന്നു; 25 സെന്റ് വരെയുള്ളതിന് സ്ഥലപരിശോധനയില്ലാതെ അനുമതി
സംസ്ഥാനത്ത് ഭൂമി തരംമാറ്റൽ നടപടികൾ എളുപ്പമാക്കുന്നു. 25 സെന്റ് വരെയുള്ള ഭൂമിയുടെ തരം മാറ്റത്തിനായിട്ടുള്ള അപേക്ഷകളിൽ, സ്ഥലം നേരിട്ട് പരിശോധിക്കാതെ തീരുമാനമെടുക്കാൻ അനുമതി നൽകുന്നതാണ് പുതിയ രീതി. അപേക്ഷകരുടെ അദാലത്ത് നടത്തി സത്യവാങ്മൂലം സ്വീകരിച്ച് തൽക്ഷണം അനുമതി നൽകാനും വ്യവസ്ഥയുണ്ട്. റവന്യൂ മന്ത്രി കെ രാജന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ഈ മാർഗ്ഗരേഖ പുറത്തിറക്കുന്നത്.

ഭൂമി തരംമാറ്റ അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
വീട് നിർമ്മാണത്തിനുള്ള ഭൂമി തരംമാറ്റ അപേക്ഷകളിൽ അതിവേഗ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കാലാവസ്ഥാ വ്യതിയാന പ്രതിരോധം, മാലിന്യ സംസ്കരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിലും കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷിക സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ നിർദ്ദേശങ്ങൾ നൽകിയത്.